സലാല: സലാലയിൽ നിന്നുള്ള മടക്ക യാത്രയിൽ മലയാളി കുടുംബം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാലു വയസ്സുകാരി മരിച്ചു. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്. ചുഴലിക്കാറ്റിൽപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കണ്ണൂർ മട്ടന്നൂർ കീഴ്‌ശ്ശേരി സ്വദേശി നവാസിന്റെയും ഭാര്യ റസിയയുടെയും ഇളയമകൾ ജസാ ഹയറയാണ് മരിച്ചത്. 4 വയസായിരുന്നു.അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണാണ് ജസാ ഹയറ മരിച്ചത്. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!