ത്വായിഫ്: സഊദിയിൽ കോഴിക്കോട് സ്വദേശിപാകിസ്ഥാൻ പൗരൻ്റെ ട്രക്ക് കയറി മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശി സ്രമ്പിക്കൽ മുസ്‌തഫ (46 വയസ്സ്) യാണ് സഊദി അറേബ്യയിലെ തായിഫിന് സമീപം മരിച്ചത്. പാകിസ്ഥാൻ പൗരൻ്റെ ട്രക്ക് കയറിയാണ് മരണം.തർക്കത്തിനിടെ പാക് പൗരൻ ട്രക്ക് മനപ്പൂർവം കയറ്റിയതാണെന്നും പറയപ്പെടുന്നു. പോലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടപടികൾ സ്വീകരിച്ചു വരികയാണ്. ട്രക്ക് ഡ്രൈവർ പാകിസ്ഥാൻ പൗരൻ അറസ്റ്റിലായിട്ടുണ്ട്.മരണപ്പെട്ട മുസ്‌തഫ തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻവശത്താണ് താമസം. പരേതരായ ഇമ്പിച്ചാലി ആച്ചുമ്മ ദമ്പതികളുടെ മകനാണ്. റുബീന, ഹൈറുന്നിസ എന്നിവർ സഹോദരിമാരാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാൻ സഊദി അറേബ്യ ഡ്രൈവേഴ്‌സ് വെൽഫെയർ അസോസിയേഷൻ (സദ്‌വ) നിയമ സഹായത്തിനായി രംഗത്തുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!