Month: March 2025

ക്ലോസറ്റിൽ കാൽ കുടുങ്ങി; പ്ലസ് വണ്‍ വിദ്യാർഥിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട്: അബദ്ധത്തിൽ ശുചിമുറിയിലെ ക്ലോസറ്റില്‍ കാൽ കുടുങ്ങിയ പ്ലസ് വിദ്യാര്‍ഥിനിയെ അഗ്നിരക്ഷ സേന രക്ഷിച്ചു. വടകര അഴിയൂരിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കാൽ ക്ലോസറ്റിൽ കുടുങ്ങിയതോടെ വിദ്യാർഥിനി ബഹളം വെച്ചു. ഇതോടെ വീട്ടുകാർ ഉണർന്നു. കാൽ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും…

പിഎസ് സിയിൽ ഗുരുതര പിഴവ്; പരീക്ഷ റദ്ദ് ചെയ്തു

തിരുവനന്തപുരം: പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉദ്യോഗാർത്ഥികൾക്ക് ഉത്തര സൂചിക നല്‍കി പിഎസ് സി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു…

11കാരനെ പീഡിപ്പിച്ചു; ബാർബറെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: കല്ലടിക്കോട് തല മുടിവെട്ടാനെത്തിയ കുട്ടിയെ ബാർബർ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ ബാർബറെ പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പ സ്വദേശി കെ.എം ബിനോജി(46)നെയാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ബാർബർ ഷോപ്പിലെത്തിയ കുട്ടിയെ ബിനോജ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.വിവരം…

ഇനി എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് കണ്ടക്ടർ ടിക്കറ്റിന് ചില്ലറ ചോദിക്കുന്നത്. പലരും യാത്രക്കാരോട് ഇതും പറഞ്ഞ് മോശമായി സംസാരിക്കാറുമുണ്ട്. ഈ പ്രശ്‌നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഉടൻ തന്നെ കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളും ഡിജിറ്റൽ പണമിടപാട് സംവിധാനത്തിലേക്ക്…

നവജാത ശിശുവിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മ പൂനം സോറന്‍

കട്ടപ്പന: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം ഏലതോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കള്‍ കടിച്ച് വലിച്ച നിലയിലായിരുന്നു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി നടത്തിയ…

സർക്കാറിനെ മുട്ടുകുത്തിക്കാൻ ഉറച്ച് ആശമാർ; സമരപ്പന്തലിൽ തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം

തിരുവനന്തപുരം: ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങുകയാണ് സമരക്കാർ. സമരത്തിന്റെ അന്‍പതാം ദിവസമായ തിങ്കളാഴ്ച സമരപ്പന്തലിൽ മുടിമുറിച്ച് പ്രതിഷേധം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സർക്കാർ…

ഒരു വർഷത്തിനിടെ സംസ്ഥാനത്ത് മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ എച്ച്ഐവി ബാധിച്ചത് 52 പേ‍‍ർക്ക്

രുവനന്തപുരം: ലഹരിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറുമ്പോൾ എച്ച്ഐവി ബാധിതരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ കേരളത്തിൽ 52 പേർക്ക് എച്ച്ഐവി ബാധിച്ചെന്നാണ് റിപ്പോർട്ട്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ലഹരി ഉപയോഗിക്കാനായി സിറിഞ്ചുകൾ പങ്ക്…

വിജിലൻസ് അന്വേഷണമില്ല, ഹര്‍ജികള്‍ തള്ളി ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. പൊതുപ്രവര്‍ത്തകനായിരുന്ന കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടനുമാണ്…

സൈനികനും ഭാര്യയും വിഷം ഉള്ളിൽചെന്ന് മരിച്ചു; നിധീഷും റിൻഷയും മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

തേ‍ഞ്ഞിപ്പലം: ജമ്മു കശ്മീരിൽ വിഷം ഉള്ളിൽചെന്ന് ചികിത്സയിലായിരുന്ന മലയാളി സൈനികനും ഭാര്യയും മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപ്പാറ ഇരുമ്പൻ കുടുക്ക് ബാലകൃഷ്ണന്റെയും ശാന്തയുടെയും മകൻ പള്ളിക്കര നിധീഷ് (31), ഭാര്യ കെ റിൻഷ(​31) എന്നിവരാണ് മരിച്ചത്. റിൻഷ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. ഇന്നലെയാണ് നിധീഷ്…

അധികാരം ദുരുപയോഗം ചെയ്യരുത്; പോലീസിന് നിർദേശവുമായി ഹൈക്കോടതി

കൊച്ചി: കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി പോലീസുകാർക്ക് സാക്ഷികളെയും സംശയമുള്ളവരെയുമെല്ലാം നോട്ടീസ് അയച്ച് വിളിച്ചു വരുത്താനുള്ള അധികാരമുണ്ട്. എന്നാൽ ഈ അധികാരം പോലീസ് ആയുധമാക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഇത്തരം അധികാരങ്ങൾ വ്യക്തികളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള ആയുധമാക്കി മാറ്റാനുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു. തങ്ങൾക്കുള്ള…

error: Content is protected !!