Month: February 2025

മരിച്ച യുവാവി​ന്റെ കഴുത്തില്‍ പാട്; കൊലപാതകമെന്ന് പോലീസ്; പ്രതി പിടിയിൽ

മലപ്പുറം: താനൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. തിരൂർ നടുവിലങ്ങാടി സ്വദേശി അബ്ദുല്‍ കരീമിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ പോലീസ് പിടികൂടി. അഞ്ചുടി സ്വദേശി ഹുസൈൻ ആണ് പൊലീസിന്റെ പിടിയിലായത്.അബ്ദുല്‍…

ജിതി​ന്റെ കൊലപാതക കാരണം രാഷ്ട്രീയ സംഘർഷമല്ലെന്ന് പോലീസ്

പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ ജിതി​ന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരുനാട് മഠത്തുംമൂഴിയിലെ കൊലപാതകത്തിലേക്ക് നയിച്ചത് രാഷ്ട്രീയ സംഘർഷമല്ലെന്നാണ് പൊലീസി​ന്റെ വിശദീകരണം. എന്നാൽ ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ് വാക്കു…

ഡൽഹിയിൽ ശക്തമായ ഭൂചലനം

ഡൽഹി: ഡൽഹിയിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 5.36 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ദില്ലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.

വാടസ്ആപ്പ്; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ

ന്യൂഡല്‍ഹി: വ്യക്തിപരമായും തൊഴിൽപരമായും ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി വാട്സ്ആപ്പ് മാറിക്കഴിഞ്ഞു. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആരും തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി കാണില്ല. അതുപോലെ തന്നെ വാടസ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങളും വര്‍ധിച്ചു വരികയാണ്. ലോകത്ത് 200 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പ് സൈബര്‍ കുറ്റവാളികളുടെ…

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; ഇരുനില വീട് കത്തിനശിച്ചു, വീട്ടുടമസ്ഥനു പരിക്ക്

മം​ഗളൂരു: മം​ഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വൻ തീപിടുത്തമുണ്ടായി വീട് കത്തി നശിച്ചു. കിഷോർ കുമാർ ഷെട്ടി എന്നയാളുടെ ആറ് മുറികളുള്ള ഇരുനില വീട്ടിൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ്…

മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചു; സൗദിയിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

റിയാദ്: സൗദിയിൽ മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലേക്ക് റിയാദിൽനിന്നുള്ള യാത്രാമധ്യേ പഴയ ഖുറൈസ് പട്ടണത്തിൽവെച്ചുണ്ടായ അപകടത്തിൽ മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി, മുക്കട്ട വയൽ സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്ബർ ആണ് മരിച്ചത്.…

ഡ്യൂക്ക് ബൈക്കുമായി കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പോത്തൻകോട്: ഞാണ്ടൂർക്കോണത്ത് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. പന്തലക്കോട് അരുവിക്കരക്കോണം വിദ്യാഭവനിൽ ദിലീപ് (40)ഭാര്യ നീതു(26)എന്നിവരാണ് മരിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു(22),കാട്ടായിക്കോണം സ്വദേശി അമൽ (അമ്പോറ്റി 22)…

തട്ടിപ്പിൽ പണം വാങ്ങിയത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്

പാലക്കാട്: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിനെതിരെയും ​ഗുരുതര ആരോപണം. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പണം വാങ്ങിയെന്നാണ് പരാതി. പകുതി വിലയ്ക്ക് സ്കൂട്ടർ കിട്ടുമെന്ന് പറഞ്ഞ് മന്ത്രിയുടെ പാർട്ടിയിലെ ഭാരവാഹികളും പഞ്ചായത്തംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് തങ്ങളെ സമീപിച്ചതെന്നും വീട്ടമ്മമാർ പറയുന്നു. സർക്കാർ…

കഞ്ചാവ് വിൽപ്പന; യുവതിയും യുവാവും പിടിയിലായത് ഇങ്ങനെ..

അമ്പലപ്പുഴ: സ്കൂട്ടറിൽ ചുറ്റിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിലായത് പൊലീസിന് ലഭിച്ച ര​ഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചെട്ടിപാടം അഭിരാജ് (26), അവലുക്കുന്ന് കാട്ടുങ്കൽ അഹിന (19) എന്നിവരാണ് അറസ്റ്റിലായത്.…

55,000 രൂപ ശമ്പളം നേടാം; 400 ഒഴിവുകൾ

നാഷണൽ തെർമൽ പവർ പ്ലാന്റ് (എൻടിപിസി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളം 400 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനിയറിങ് ബിരുദധാരികൾക്ക് ഇതൊരു സുവർണാവസരമാണ്. യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. ഫെബ്രുവരി 15 മുതൽ മാർച്ച് ഒന്ന്…

error: Content is protected !!