അമ്പലപ്പുഴ: സ്കൂട്ടറിൽ ചുറ്റിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിലായത് പൊലീസിന് ലഭിച്ച ര​ഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചെട്ടിപാടം അഭിരാജ് (26), അവലുക്കുന്ന് കാട്ടുങ്കൽ അഹിന (19) എന്നിവരാണ് അറസ്റ്റിലായത്. പുന്നപ്ര പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.കഞ്ചാവ് വിൽപ്പന നടത്തുന്നതിനു വേണ്ടി ഇരുവരും സ്കൂട്ടറിൽ വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തീരദേശ റോഡിൽ പുന്നപ്ര മാധവമുക്ക് ജംഗ്ഷനിൽ വെച്ചാണ് ഇവരെ പിടികൂടിയത്. 1.300 കിലോ ഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!