Month: January 2025

വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; കേസെടുത്ത് പൊലീസ്

താമരശ്ശേരി: എഴുപതുകാരനെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് ആളുകൾ മർദിച്ചു. ജയിൽ വാസം ക​​ഴിഞ്ഞ് പുറത്തുവന്ന ആളെയാണ് കെട്ടിയിട്ട് മർദിച്ചത്. താമരശ്ശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. നാട്ടിലെ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് കുഞ്ഞുമൊയ്തീൻ ജയിൽവാസം അനുഭവിച്ചത്. ഞാറാഴ്ചയായിരുന്നു…

ഏകീകൃത സമയമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഏകീകൃത ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഐ.എസ്.ടി) നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഔദ്യോഗിക, വാണിജ്യ ആവശ്യങ്ങൾക്കും, മറ്റ് സ്ഥാപനങ്ങൾക്കും ഐ.എസ്.ടി വേണമെന്നാണ് ആവശ്യം. ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) റൂൾസ് 2024ലൂടെ എല്ലാവിധ വ്യവഹാരങ്ങൾക്കും സമയത്തിന്‍റെ കാര്യത്തിൽ ഐ.എസ്.ടി പാലിക്കണമെന്ന്…

മുട്ടാഞ്ചേരി തെക്കയിൽ അഹമ്മദ് കുട്ടി മരണപ്പെട്ടു

മടവൂർ മുട്ടാഞ്ചേരി തെക്കയിൽ അഹമ്മദ് കുട്ടി (78) മരണപ്പെട്ടു.മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ ഉച്ചക്ക് ഒരുമണിക്ക് മുട്ടാഞ്ചേരി സിദ്ധിഖ് ജുമാമസ്ജിദിൽ നടക്കും

തിക്കോടി കല്ലകത്ത് ബീച്ചിൽ വിനോദ സഞ്ചാരത്തിന് എത്തിയ മൂന്നുപേർ മുങ്ങിമരിച്ചു

തിക്കോടി കല്ലകത്ത് ബീച്ചിൽ വിനോദ സഞ്ചാരത്തിന് എത്തിയ നാല് പേർ കടലിൽ ഒഴുക്കിൽ പെട്ടു. മൽസ്യ തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ നടത്തി നാലു പേരെയും കരയ്ക്ക് എത്തിച്ചു. ഇതിൽ മൂന്നു മരണം ആണെന്ന് അറിയുന്നു എല്ലാവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.വയനാട്ടിൽ…

കണ്ണീരോടെ ഷാഫിക്ക് വിട നൽകി മലയാളക്കര

അന്തരിച്ച സംവിധായകന്‍ ഷാഫിക്ക് വിട നല്‍കി മലയാളക്കര. മൂന്ന് മണിയോടെ മൃതദേഹം കലൂര്‍ ജുമാ മസ്ജിദിലെത്തിച്ചു. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിവിധ മേഖലകളിലെ പ്രമുഖര്‍ നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു.പുലര്‍ച്ചെ രണ്ട് മണിയോടെ മൃതദേഹം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍…

ഓമശ്ശേരി മുയൽ വീട്ടിൽ ഉമ്മർ ഹാജി മരണപ്പെട്ടു

ഓമശ്ശേരി : പുതുപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന മുയൽ വീട്ടിൽ ഉമ്മർ ഹാജി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നിസാമുദ്ദീൻ, മാജിദ്, സയീദ്, സോഫിയ, സഫ്ന. മരുമക്കൾ: കരീം (ദമാം), ഷമീർ (കുവൈത്ത്), ഫസീല (കോരങ്ങാട്), ഫൈസ സെബി…

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി: സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ 12.25 ഓടെ ആയിരുന്നു അന്ത്യം. ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച ചലച്ചിത്രകാരനാണ് വിടപറഞ്ഞത്. കഴിഞ്ഞ ഒരാഴ്ച്ചയായി അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഷാഫി.മൃതദേഹം ഇന്നു രാവിലെ കൊച്ചിയിലെ വീട്ടിൽ…

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാൻ ശ്രമം അക്രമിയായഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

:കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. യാത്രക്കാരും ജീവനക്കാരും സമയോചിതമായി ഇടപെട്ടതിനാലാണ് ഡ്യൂട്ടി മാസ്റ്റർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.സ്റ്റേഷനിലെത്തിയ മധ്യവയസ് തോന്നിക്കുന്ന ഒരാൾ പെട്ടെന്ന് ഓഫീസിൽ കയറി…

അഞ്ച് രൂപ നോട്ടും നാണയങ്ങളും കിട്ടാനില്ലാത്തതിനാൽ ഒ.പി ടിക്കറ്റിന് 10 രൂപയാക്കി’; അസാധാരണ ന്യായീകരണവുമായി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ

അഞ്ച് രൂപ നോട്ടിന്റെ ദൗര്‍ലഭ്യം മൂലമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റ് ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്തിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ആശുപത്രി വികസന സമിതി ജീവനക്കാര്‍ സംഘടിപ്പിച്ച മാര്‍ച്ചിൽ സംസാരിക്കുന്നതിനിടെയാണ് കടകംപള്ളിയുടെ അസാധാരണ…

പുലി കൂട്ടില്‍ കുടുങ്ങി; കൂട്ടിലായത് പ്രദേശത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലി

കോഴിക്കോട്: കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.ഉടന്‍ വെറ്ററിനറി വിദഗ്ധന്‍ സ്ഥലത്തെത്തുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പുലിയെ എങ്ങോട്ടു മാറ്റുമെന്ന് തീരുമാനമായിട്ടില്ല. പുലിക്ക്…

error: Content is protected !!