:കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. യാത്രക്കാരും ജീവനക്കാരും സമയോചിതമായി ഇടപെട്ടതിനാലാണ് ഡ്യൂട്ടി മാസ്റ്റർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.സ്റ്റേഷനിലെത്തിയ മധ്യവയസ് തോന്നിക്കുന്ന ഒരാൾ പെട്ടെന്ന് ഓഫീസിൽ കയറി വാതിലടച്ച് വനിതാ ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാൻ ശ്രമിച്ചു. ഡ്യൂട്ടി മാസ്റ്റർ ബഹളം വെച്ചതോടെ പെട്ടെന്ന് തന്നെ ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും യാത്രക്കാരും ഓട്ടോ തൊഴിലാളികളും ചേർന്ന് ഇയാളെ പിടിച്ചുമാറ്റി കീഴ്പെടുത്തി. ഇതിനിടയിൽ രണ്ട് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.അക്രമം നടത്തിയയാൾ ഒഡീഷ സ്വദേശിയാണെന്നാണ് സൂചന. റെയിൽവേ പോലീസും കൊയിലാണ്ടി പോലീസും സ്ഥലത്തുണ്ട്. നിലവിൽ ഇയാൾ അക്രമാസക്തനാണ്. ഇയാളെ ചോദ്യം ചെയ്‌താൽ മാത്രമേ എന്തിനാണ് അക്രമം നടത്തിയതെന്നും മറ്റമുള്ള കാര്യങ്ങൾ വ്യക്തമാവുകയൂള്ളൂ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!