Month: November 2024

18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന 18 യാത്രക്കാരെയാണ് ഇന്നലെ നായ കടിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു തെരുവുനായയുടെ…

ഭരണിപാറ കുടുക്കിൽ ഉസ്സയിൻ നിര്യാതനായി

നരിക്കുനിപരേതരായ തേവർകണ്ടത്തിൽ അഹമ്മദിൻ്റെയും ഇയ്യാത്തുവിന്റെയും മകൻഭരണിപാറ കുടുക്കിൽ ഉസ്സയിൻ (72) നിര്യാതനായി:ഭാര്യമാർനഫീസ , ഫാത്തിമ :മക്കൾ ,ഹിജാസ് , റിയാസ് ബി.പി (സിപിഐഎം ഭരണിപാറ ബ്രാഞ്ച് സെക്രട്ടറി) റഹീസ് റഹ്മാൻ ( അൽ ഫ പന്തൽ വർക്ക് കോട്ടയോട്ട് താഴം)മുംതാസ് ,സഫിയ…

രണ്ട് ദിവസം ആർത്തവ അവധി; കൂടാതെ ശനിയാഴ്ചയും അവധി

തിരുവനന്തപുരം: ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി അനുവദിച്ചുകൊണ്ടുള്ള സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി. ഐടിഐകളിൽ ശനിയാഴ്ച അവധി ദിവസവുമാക്കി. മന്ത്രി വി ശിവൻകുട്ടിയുടെ ഈ തീരുമാനത്തോട്കൂടി ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമായത്. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന…

സ്കൂൾ ബസിന് നേരെ പാഞ്ഞടുത്ത് പടയപ്പ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: സ്കൂൾവിട്ട് വിദ്യാർത്ഥികളുമായി എത്തിയ ബസിന് നേരെ പാഞ്ഞടുത്ത് പടയപ്പ. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിലായിരുന്നു സംഭവം. ആനയെ കണ്ടതോടെ സ്കൂൾ ബസ് നിർത്തിയിട്ടെങ്കിലും ബസിന് നേരെ പടയപ്പ പാഞ്ഞടുത്തു. ഈ സമയത്ത് കുട്ടികൾ…

കുട്ടികളോട് നേരിട്ട് ഫീസ് ചോദിക്കരുത്; കര്‍ശന നിര്‍ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ…

ഇൻസ്റ്റ​ഗ്രാം റീൽ തർക്കം; ജൂനിയര്‍-സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചു കൊഴിച്ചു

കോഴിക്കോട്: ഇൻസ്റ്റ​ഗ്രാം റീൽസിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് പോയി. കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഇൻസ്റ്റ​ഗ്രാം റീൽസിനെചൊല്ലി ജൂനിയര്‍-സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘര്‍ഷമുണ്ടായത്. കുറ്റാരോപിതരായ 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ…

സ്കൂട്ടറിൽ നിന്നിറങ്ങിയതിനു പിന്നാലെ കത്തി നശിച്ച് സ്കൂട്ടർ; യുവതി ര​ക്ഷപെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: തിരൂരിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പുക ഉയർന്നു. നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് യുവതി സ്കൂട്ടറിൽ നിന്നിറങ്ങി. പിന്നാലെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്. തിരൂരിൽ…

പ്രതി പോലീസിന് കീഴടങ്ങി; ഭാര്യ ​ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെ വെട്ടി മക്കളുമായി കടന്നുകളഞ്ഞ പ്രതി പോലീസിന് കീഴടങ്ങി. തിരുവനന്തപുരം ചാക്ക സ്വദേശി വിപിൻ ആണ് ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങിയത്. പത്തനംതിട്ട കോട്ടമലയിൽ തിങ്കളാഴ്ച രാവിലെയാണ് ഭാര്യയ്ക്ക് നേരെ വധശ്രമം നടത്തിയ പ്രതി കുട്ടികളുമായി കടന്നുകളഞ്ഞത്. ഗുരുതരമായി…

എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രതിവിഷം ലഭ്യമാക്കും

തിരുവനന്തപുരം: പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി സംസ്‌ഥാനത്ത്‌ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രതിവിഷം ലഭ്യമാക്കാൻ നടപടി തുടങ്ങി. 850-ഓളം കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒരുവർഷത്തിനകം ഈ നടപടി പൂർത്തിയാകും. സംസ്ഥാനത്ത് ഈ വർഷം മനുഷ്യ-വന്യജീവിസംഘർഷത്തിൽ മരിച്ച 44 പേരിൽ 22 പേരും പാമ്പുകടിയേറ്റാണ് മരിച്ചത്.അഞ്ചുവർഷത്തിനകം…

വനിതാ ലീഗ് സംസ്ഥാന ട്രഷറർ വി വി നസീമ ടീച്ചർ മരണപ്പെട്ടു

കോഴിക്കോട് : വനിതാ ലീഗ് സംസ്ഥാന ട്രഷറർ അജാനൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന കാഞ്ഞങ്ങാട് കൊളവയൽ സ്വദേശിനി വിവി നസീമ ടീച്ചർ മരണപ്പെട്ടു,കോഴിക്കോട് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്

error: Content is protected !!