പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെ വെട്ടി മക്കളുമായി കടന്നുകളഞ്ഞ പ്രതി പോലീസിന് കീഴടങ്ങി. തിരുവനന്തപുരം ചാക്ക സ്വദേശി വിപിൻ ആണ് ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങിയത്. പത്തനംതിട്ട കോട്ടമലയിൽ തിങ്കളാഴ്ച രാവിലെയാണ് ഭാര്യയ്ക്ക് നേരെ വധശ്രമം നടത്തിയ പ്രതി കുട്ടികളുമായി കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ അശ്വതി കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിൽ തുടരുകയാണ്.കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവശേഷം രണ്ട് മക്കളുമായി കടന്നു കളഞ്ഞ വിപിനു വേണ്ടിയുള്ള പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ കീഴടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ വിപിനും പത്തനംതിട്ട ആങ്ങമൂഴി സ്വദേശി അശ്വതിയും കോട്ടമലയിൽ വാകടയ്ക്ക് താമസിക്കുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!