Month: October 2024

പി പി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന, രഹസ്യ കേന്ദ്രത്തിലേക്ക് മാറി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി. കേസിൽ അറസ്റ്റിന് വഴങ്ങില്ലെന്നാണ് സൂചന. ഇരിണാവിലെ വീട്ടിൽ എത്തിയ ശേഷമാണ് മറ്റൊരിടത്തേക്ക് ഇവർ മാറിയത്. അന്വേഷണസംഘത്തിന് മുന്നിൽ…

പരസ്യം കണ്ട് ബന്ധപ്പെട്ട യുവാവിന് നഷ്ടമായത് 26 ലക്ഷം; രണ്ടുപേരെ പിടികൂടി പോലീസ്

പാറശ്ശാല: ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് റേറ്റിങ് നൽകിയാൽ പണം നൽകാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. കോഴിക്കോട് നരിക്കുനി പാറന്നൂർ ആരീക്കൽ ഹൗസിൽ അസർ മുഹമ്മദ് (29), കൊയിലാണ്ടി കോതമംഗലം വരണ്ട സ്വദേശിയും ഇപ്പോൾ കണ്ണൂർ തലശ്ശേരി മൂഴിക്കരയിൽ താമസിക്കുന്ന…

ജാൻസിയെ കൊലപ്പെടുത്തിയ ശേഷം റോയി ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

പാലാ: ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം. കാവുംകണ്ടം കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരെ ആണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണു…

നിലമ്പൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദ് ആണ് പിടിയിലായത്. നാലു മാസം മുമ്പ് നടന്ന സംഭവത്തിലാണ് നിലമ്പൂർ പൊലീസ് ഇയാളെ പിടികൂടിയത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസ്…

റഹീമി​ന്റെ മടക്കയാത്രയ്ക്ക് ഇനി ​ദിവസങ്ങൾ മാത്രം; അന്തിമ വിധി വരുന്ന മോചന ഹർജി നവംബർ17ന് പരി​ഗണിക്കും

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽമോചനം യാഥാർഥ്യമാകുന്നു. റഹീമിന്റെ മോചന ഹർജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബർ 17 ഞായറാഴ്ചയാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം…

എഡിഎമ്മിന്‍റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കും.അതേസമയം എഡിഎമ്മിനെതിരെ പരാതി…

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ പി ഗോപാൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കോടതി പറഞ്ഞു. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടെന്ന് പോലീസ് വാദവും കോടതി തള്ളിയിട്ടുണ്ട്.…

പുഴയിലെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട യുവതിയുടെ മയ്യിത്ത് നിസ്കാരം 1.30 ന് അടിവാരം ജുമാമസ്ജിദിൽ

:അടിവാരം പൊട്ടിക്കയ്യിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട കിളിയൻകോടൻ മുഹമ്മദിൻ്റെ ഭാര്യ സജ്നയുടെ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് അടിവാരം ജുമാമസ്ജിദിൽഇന്നലെ തോട്ടിൽ അലക്കിക്കൊണ്ടിരിക്കെയാണ് യുവതി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത് . കിളിയൻകോടൻ വീട്ടിൽ സജ്നയാണ് മരിച്ചത്..

സീലിങ് ഫാൻ പൊട്ടിവീണ് ചികിത്സയെത്തിയ യുവതിക്കും അമ്മയ്ക്കും പരിക്ക്, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പേരൂർക്കട ​ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിൽ സീലിങ് ഫാൻ പൊട്ടിവീണ് യുവതിക്കും അമ്മയ്ക്കും പരിക്ക്. പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിയുടെ മേലെയാണ് ഫാൻ പൊട്ടി വീണത്. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31)…

മറ്റൊരു പെൺകുട്ടിക്കും ഈ ഗതി ഉണ്ടാകരുതെന്ന് ശ്രുതിയുടെ പിതാവ്

ചെന്നൈ: നാഗർകോവിലിൽ സ്ത്രീധനപീഡനത്തെ തുടർന്ന് മലയാളി അധ്യാപിക ശ്രുതി മരിച്ച സംഭവത്തിൽ ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛൻ ബാബു പറഞ്ഞു. മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങൾ ഇല്ലെന്നും അച്ഛൻ പറഞ്ഞു.അന്യനാട്ടുകാർ ആയതിനാൽ നഗർകോവിൽ പോലീസിൽ നിന്ന്…

error: Content is protected !!