മലപ്പുറം: നിലമ്പൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദ് ആണ് പിടിയിലായത്. നാലു മാസം മുമ്പ് നടന്ന സംഭവത്തിലാണ് നിലമ്പൂർ പൊലീസ് ഇയാളെ പിടികൂടിയത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.ഇക്കഴിഞ്ഞ ജൂൺ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തനിച്ച് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന പ്രതി, എരഞ്ഞിമങ്ങാട് ഫോറസ്റ്റ് ഓഫീസിനു സമീപം എത്തിയപ്പോൾ ബലം പ്രയോഗിച്ച് പെൺകുട്ടിയുടെ ഷാൾ കൊണ്ട് കൈകൾ പിറകിലേക്ക് കെട്ടി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ വരുന്നത് കണ്ട ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് കാട്ടിൽ ഓടി ഒളിച്ചു. പെൺകുട്ടിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഏറെ പണിപെട്ടാണ് പ്രതിയിലേക്കെത്തിയത്. പ്രതി നിഷാദിനെ പെൺകുട്ടി പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ നിഷാദ് കുറ്റം സമ്മതിക്കുകയും ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!