ചെന്നൈ: നാഗർകോവിലിൽ സ്ത്രീധനപീഡനത്തെ തുടർന്ന് മലയാളി അധ്യാപിക ശ്രുതി മരിച്ച സംഭവത്തിൽ ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛൻ ബാബു പറഞ്ഞു. മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങൾ ഇല്ലെന്നും അച്ഛൻ പറഞ്ഞു.അന്യനാട്ടുകാർ ആയതിനാൽ നഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ല. രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് തിരിച്ചുവന്നത്. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങിയിരുന്നു. മകളുടെ വരവ് കാത്തിരിക്കുമ്പോഴാണ് മൃതദേഹം കാണേണ്ടിവന്നത്. മറ്റൊരു പെൺകുട്ടിക്ക് ഈ ഗതി ഉണ്ടാകരുതെന്നും ബാബു പറഞ്ഞു.