Month: September 2024

ഏകരൂൽ ബസിടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരന്‍ മരിച്ചു

എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ച സ്‌ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിതാവ്:…

സ്വർണമാല കവർന്നത് മാങ്കാവ് ലുലു മാളിൽ നിന്ന്; ദമ്പതികൾ പിടിയിൽ

കോഴിക്കോട്: പിഞ്ചുകുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഫസിലുൽ റഹ്മാൻ(35) കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിയായ ഷാഹിന (39)എന്നിവരെ ആണ് പോലീസ് പിടികൂടിയത്. മാങ്കാവ് ലുലു മാളിൽ പ്രയർ റൂമിൽ കയറി ആയിരുന്നു ഇവരുടെ മോഷണം.…

രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും, തേടിയെത്തിയത് രണ്ട് അവാർഡുകൾ

തിരുവനന്തപുരം: ടൂറിസം രം​ഗത്തെ മികവിന് കേരളത്തിനിതാ രണ്ടു പുരസ്‌കാരങ്ങൾ. കേന്ദ്ര സർക്കാരിന്‍റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണം ആണ് കേരളത്തെ തേടിയെത്തിയത്. കോട്ടയം ജില്ലയിലെ കുമരകവും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയുമാണ് പുരസ്കാര നേട്ടം സ്വന്തമാക്കിയത്. ഉത്തരവാദിത്ത ടൂറിസം മിഷൻ…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; തിരുവനന്തപുരം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ചികിത്സയിൽ

തിരുവനന്തപുരം: നാവായികുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടികിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർക്കാണ് ഈ രോ​ഗം വരുന്നത്. കഴിഞ്ഞ ഉത്രാടദിനത്തിൽ ഈ പ്ലസ് ടു വിദ്യാർത്ഥി കുളത്തിൽ കുളിച്ചിരുന്നു.…

ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം; കൃപ മുകുന്ദൻ അപകടത്തിൽപെട്ടത് കൊട്ടാരക്കരയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ

തിരുവനന്തപുരം: ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ മാമത്ത് വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ (29) ആണ് മരിച്ചത്. ഭർത്താവ് കൊല്ലം പൂയപ്പള്ളി അഖിൽ നിവാസിൽ അഖിൽ ജിത്ത് അത്ഭുതകരമായി രക്ഷപെട്ടു.…

അർജു​ന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം കേരളത്തിലേക്ക്

ഷിരൂർ: ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അർജു​ന്റെ ചേതനയറ്റ ശരീരം നാട്ടിലേക്ക് യാത്ര തിരിച്ചു. ആ യാത്ര ജീവനോടെയായിരുന്നെങ്കിലെന്ന് ആരും ഒരു നിമിഷം ആശിച്ചു പോകും. ഷിരൂരിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മകന്…

പ്രമുഖർ അൻവറിന്റെ പാത പിന്തുടരും’; പിന്നിൽ സിപിഎമ്മിലേയും പുറത്തേയും പ്രബല ലോബികളെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സമാനതകളില്ലാത്ത തിരിച്ചടി സിപിഎമ്മിനും പിണറായി വിജയനും നൽകിയിരിക്കുകയാണ് പി വി അൻവർ. സംഭവത്തിൽ പ്രതികരണവുമായി മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പും രംഗത്തെത്തി. തീയായി മാറിയിരിക്കുന്ന പി.വി. അൻവറിനു പിന്നിൽ സിപിഎമ്മിലേയും പുറത്തേയും പ്രബല ലോബികളുണ്ട്. സഹയാത്രികരായ കെ.ടി.ജലീൽ, കാരാട്ട്…

സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: എം പോക്സ് വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള മാർ​ഗനിർ​ദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജ്യത്ത് എം പോക്സിന്റെ ക്ലേഡ് 1 വകഭേ​ദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശം നൽകിയത്. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദമെന്ന് കേന്ദ്ര…

ബാഗേജ് പരിധി; തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.

അബുദാബി: യുഎഇ-ഇന്ത്യ സർവീസിൽ എയർ ഇന്ത്യ എക്സ്പ്രസ് സൗജന്യ ബാഗേജ് പരിധി 30 ൽ നിന്നും 20 ആയി വെട്ടിക്കുറച്ചത്തിനെതിരെ പ്രവാസികൾ വൻ പ്രതിഷേധത്തിൽ ആയിരുന്നു. അതിന്റെ ഫലമായി ആ തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു. ഇന്ന് അർധരാത്രി 12നു ശേഷം…

പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നൽകരുത്’; അധ്യാപകര്‍ക്ക് നിർദേശവുമായി ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ്

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നൽകരുതെന്ന് നിർദേശം. നോട്‌സ് ഉള്‍പ്പെടെയുള്ളവ വാട്‌സ്ആപ്പില്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇപ്പോഴത്തെ നിര്‍ദേശം. ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റിന്റേതാണ് നടപടി.പഠനക്കുറിപ്പു…

error: Content is protected !!