Month: September 2024

ഓണം ബോണസ് പ്രഖ്യാപിച്ചു; 13 ലക്ഷത്തിലധികം പേരിലേക്ക് എത്തുമെന്ന് സർക്കാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ പ്രഖ്യാപിച്ചു. ഓണം പ്രമാണിച്ചാണ് ബോണസ് അനുവദിച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.…

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഉത്സവബത്ത നൽകാൻ തീരുമാനം

തിരുവനന്തപുരം: ഓണത്തിന് ഇരട്ടി സന്തോഷമായി ഇത്തവണ കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആകും ആയിരം രൂപ വീതം നൽകുക. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍,…

ജീവനക്കാരിയെ ശാരീരികമായി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച്നാളെ 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക്;

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കും. രാവിലെ എട്ട് മുതൽ 11 വരെ മൂന്നുമണിക്കൂറാണ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നത്. 108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടും മാനേജ്മെന്റും സർക്കാരും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന…

2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകാൻ തീരുമാനം; ഉത്തരവ് ഉടൻ ഇറങ്ങും

തിരുവനന്തപുരം: ഓണത്തിന് മുൻപ് തന്നെ രണ്ടുമാസത്തെ ക്ഷേമപെൻഷൻ കയ്യിൽ എത്തും. ഒരു മാസത്തെ കുടിശ്ശി കൂടി ചേർത്ത് പണം നൽകാനാണ് സർക്കാർ തീരുമാനം. ഇതോടെ 60 ലക്ഷത്തോളം ആളുകൾക്ക് 3200 രൂപ വീതം ഓണത്തിന് മുൻപേ വീട്ടിലെത്തും.ഇതു സംബന്ധിച്ചുള്ള ധനവകുപ്പിൻ്റെ ഉത്തരവ്…

സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: നാലുവർഷത്തെ ബിരുദ കോഴ്‌സുകളുടെ സമയക്രമം കോളേജുകൾക്ക് തെരഞ്ഞെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. അധ്യാപകര്‍ക്ക് അധികഭാരം ഉണ്ടാവില്ലെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങള്‍ക്ക് പകരം…

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിൽ നിയമവാഴ്ച്ച തന്നെ തകർന്നിരിക്കുകയാണെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളുണ്ടാക്കുന്ന പ്രകമ്പനങ്ങൾ വളരെ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാർ തന്നെ കുറ്റാരോപിതരാകുന്ന സാഹചര്യം കേരളത്തിൽ അധികം കാണാത്ത സംഭവമാണെന്നും അദ്ദേഹം…

പീരുമേട്ടിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സഹോദരനും അമ്മയും റിമാന്‍ഡില്‍

ഇടുക്കി: വീട്ടിൽ ടിവി വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പീരുമേട്ടിൽ യുവാവ് സഹോദരന്റെ മർദ്ദനമേറ്റ് മരിക്കാൻ കാരണമായത്. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ് വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ സഹോദരന്‍ അജിത്ത്, അമ്മ തുളസി എന്നിവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പീരുമേട് പോലീസ്…

ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ യുവാവ് കാന്റീനിൽ വച്ച് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു അപകടം.ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ…

കുന്നത്ത് മഹല്ല് ജനറൽ സെക്രട്ടറി എടക്കണ്ടിയിൽകെ കെ മുഹമമ്മദ് മാസ്റ്റർ മരണപ്പെട്ടു

മടവൂർ മുക്ക് കുന്നത്ത് മഹല്ല് ജനറൽ സെക്രട്ടറി എടക്കണ്ടിയിൽകെ കെ മുഹമമ്മദ് മാസ്റ്റർ (58) മരണപ്പെട്ടു. കൊടുവള്ളി ഗവ: ഹൈസ്കൂൾ, മടവൂർ നോർത്ത് എ എം എൽ പി സ്കൂൾ, മേപ്പാടി എരുമക്കൊല്ലി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.മയ്യിത്ത് നമസ്കാരം ഇന്ന്…

മലപ്പുറത്തെ വീട്ടമ്മയുടെ കേരളം ഞെട്ടുന്ന വെളിപ്പെടുത്തൽ ഇങ്ങനെ…

മലപ്പുറം: എസ്പി ഉൾപ്പെടെയുള്ള മലപ്പുറത്തെ പൊലീസുകാർ തന്നെ ബലാത്സം​ഗത്തിനിരയാക്കിയെന്ന വെളിപ്പെടുത്തലുമായി യുവതി. പൊലീസ് ഉന്നതർ തന്നെ പരസ്പരം കൈമാറി ലൈം​ഗികബന്ധത്തിലേർപ്പെടുകയായിരുന്നെന്നും യുവതി ഒരു ടെലിവിഷൻ ചാനലിനോട് വെളിപ്പെടുത്തി. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി…

error: Content is protected !!