തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കും. രാവിലെ എട്ട് മുതൽ 11 വരെ മൂന്നുമണിക്കൂറാണ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നത്. 108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടും മാനേജ്മെന്റും സർക്കാരും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ചത്.ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നൽകിയപ്പോൾ മാനേജ്മെന്റും എൻഎച്ച്എം ചുമതലയുള്ള ഓഫീസറും പരാതിക്കാരിയെ അപമാനിച്ചു എന്ന് ആരോപണം. അതേസമയം പരാതിയിൽ കഴമ്പില്ലാ എന്നാണ് മാനേജ്മെന്റ് വാദം

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!