Month: August 2024

ഉരുൾപൊട്ടിയെന്ന് ആദ്യം പുറം ലോകത്തെ അറിയിച്ച നീതുവിന്റെ സംസ്കാരം നടത്തി

മുണ്ടക്കൈ: ചൂരൽമലയിൽ ഉരുൾപൊട്ടിയെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച നീതുവിന്റെ സംസ്കാരം നടത്തി. ‘ചൂരൽമലയിൽ ഉരുൾപൊട്ടി. വീട്ടിലൊക്കെ വെള്ളം കയറി. ആരോടെങ്കിലും പറയുമോ ഞങ്ങളെയൊന്നു രക്ഷിക്കാൻ…’ എന്നായിരുന്നു മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എക്സിക്യൂട്ടീവായ നീതു (30) തന്റെ സഹപ്രവർത്തകർക്കയച്ച സന്ദേശം.…

സർവ്വമത പ്രാർത്ഥനയോടെ അവർക്ക് വിടനൽകി; പുതുമലയിൽ കൂട്ടസംസ്കാരം, നെഞ്ചുപൊട്ടി വയനാട്

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് സംസ്കാരച്ചടങ്ങുകൾ. ഒരേ നാട്ടിൽ ജീവിച്ച് ഒരുമിച്ച് ദുരന്തം കവർന്നെടുത്തവർക്ക് സർവമത പ്രാർത്ഥനയോടെ ജന്മനാട് വിടനൽകി. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ്…

വവ്വാല്‍ സാമ്പിളില്‍ നിപ വൈറസിൻ്റെ ആൻ്റിബോഡി സാന്നിധ്യം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിൻ്റെ ആൻ്റിബോഡി സാന്നിധ്യം. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആൻ്റിബോഡി കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ്…

വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൃശ്ശൂർ : ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്. 10 ദിവസം മുന്‍പാണ് അപകടം. ചികില്‍സക്കിടെ ഞായറാഴ്ച രാവിലെയായിരുന്നു മരണം.ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ…

ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം; വാഹനം കസ്റ്റഡിയിൽ എടുത്ത് പോലീസ്

കോഴിക്കോട്: സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൊയിലാണ്ടി വരക്കുന്ന് സ്വദേശിയായ ഫാത്തിമാസില്‍ കുരിയസ്സന്റവിട റഷീദ്(54) ആണ് മരിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അപകടത്തിന് കാരണമായ ബസ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം.കോഴിക്കോട്- വടകര…

സന്നദ്ധസേവകർക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കി

ചൂരൽമല: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആഘാതത്തിൽ നിന്നും ഉടനെ ഒന്നും ആരും മോചിതരാകില്ല. കാരണം നിരവധി ജീവനുകളാണ് മണ്ണിനടിയിലായത്. കേരളത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നാണ് സഹായവുമായി നിരവധി ആളുകൾ എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ അതിന്റെ ഇടയിലും ദുരന്തഭൂമിയിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്.…

വയനാടിന് 25 ലക്ഷം ധനസഹായം നല്‍കി അല്ലു അർജുൻ

കേരളം ഇതുവരെ കാണാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി തെലുങ്ക് താരം അല്ലു അർജുൻ. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അല്ലു അർജുൻ സംഭാവനയായി നൽകി.വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു…

ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി; ചൂരൽമലയിലെ മറ്റു പൊന്നോമനകൾക്കായി തിരികെ വന്ന് ദീപ

മേപ്പാടി: മകളുടെ മരണശേഷം ഉപേക്ഷിച്ച ജോലിയിലേക്ക് തിരികെ വരാൻ ദീപയെ പ്രേരിപ്പിച്ചത് വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്നവരുടെ നൊമ്പരം ആയിരുന്നു. 10 മാസം മുൻപ് ആണ് ദീപ ജോസഫിന്റെ പൊന്നോമനയായ മകൾ എയ്ഞ്ചൽ മരിയയുടെ അപ്രതീക്ഷിത മരണം. അതോടെ ആംബുലൻസ് ഡ്രൈവർ സീറ്റിൽ…

ദുരന്തമുഖത്ത് ഭക്ഷണം വിളമ്പിയ യൂത്ത് ലീ​ഗിന്റെ ഊട്ടുപുര അടപ്പിച്ചു; സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനം

കോഴിക്കോട്: വയനാട് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തകർക്ക് സൗജന്യ ഭക്ഷണം വിളമ്പിയ യൂത്ത് ലീ​ഗിന്റെ ഊട്ടുപുര സർക്കാർ അടപ്പിച്ചു. പട്ടാളക്കാർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനത്തിയ നിരവധി പേർ ഭക്ഷണം കഴിച്ചിരുന്നത് ഈ ഊട്ടുപുരയിൽ നിന്നാണ്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും വലിയൊരു ആശ്വാസമായിരുന്നു ഈ…

വെള്ളച്ചാട്ടത്തിൽ കുടുങ്ങിയവർ സുരക്ഷിതർ; യുവാക്കളെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി

കൽപറ്റ: മലപ്പുറം പോത്തുകല്ലിൽ ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. സൈനികർ എയർലിഫ്റ്റ് ചെയ്ത് ആണ് ഇവരെ രക്ഷപ്പെടുത്തിയത്.…

error: Content is protected !!