Month: July 2024

കുത്തിവയ്പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു; യുവതി ആശുപത്രിയിൽ എത്തിയത് കിഡ്നി സ്റ്റോണിന് ചികിത്സ തേടി

തിരുവനന്തപുരം: കിഡ്നിസ്റ്റോണിന് ചികിത്സ തേടിയെത്തി കുത്തിവയ്‌പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന്…

പാലത്ത് അടുവാറക്കൽ ഹലീമ നിര്യാതയായി

പാലത്ത് പരേതനായ അടുവാറക്കൽ മൊയ്തീൻ കോയ മാസ്റ്ററുടെ ഭാര്യ ഹലീമ (93) നിര്യാതയായി.മക്കൾ: മൂസ്സാ റഷീദ് (റിട്ട: ഇ എസ് ഐ ) സഅദുദ്ദീൻ ( പോർട്ടർ വലിയങ്ങാടി) എം എ ഖാദർ (റിട്ട :പോളിടെക്നിക് മലാപറമ്പ്, ചേളന്നൂർ മണ്ഡലം കോൺഗ്രസ്…

നിപ ബാധിച്ചത് വിനോദയാത്രയ്ക്കിടെ ? അമ്പഴങ്ങ കഴിച്ചിരുന്നതായി ബന്ധുക്കൾ; സുഹൃത്തിനും രോഗലക്ഷണം

കോഴിക്കോട്: പതിനാലുകാരനെ ബാധിച്ച നിപ വൈറസിന്റെ ഉറവിടം എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത. നേരത്തെ കുട്ടി വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്നു. അന്ന് അമ്പഴങ്ങ കഴിച്ചിട്ടുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. കുട്ടിയോടൊപ്പം പോയ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഇതില്‍ ഒരു സുഹൃത്തിന് രോഗലക്ഷണമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.കോഴിക്കോട്…

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഭിജിത്തിനെ കാപ്പാക്കേസില്‍ നാടുകടത്തി

പത്തനംതിട്ട: പത്തനംതിട്ട തുവയൂര്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തി. അഭിജിത്ത് ബാലൻ എന്ന യുവാവിനെ ആണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്.…

മലപ്പുറം നിപ വൈറസ്; 14 വയസുകാരനുമായി സമ്പര്‍ക്കത്തിലായവർ ക്വാറൻ്റീനിൽ;

മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ14 വയസുകാരന് നിപ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ ആരംഭിച്ചു. ജില്ലയിലുള്ളവരോട് മാസ്ക്ക് ധരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. 14 വയസുകാരനുമായി സമ്പര്‍ക്കത്തിലായവർ ക്വാറന്റീനിലാണ്. പതിനാലുവയസുകാരന്റെ കൂട്ടുകാരനും നിരീക്ഷണയത്തിലാണ്.ആനക്കയം, പാണ്ടിക്കാട്…

കണ്ണൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്നര വയസ്സുകാരന്റെ നില ഗുരുതരം

കോഴിക്കോട്: കണ്ണൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച ആൺകുട്ടിയുടെ നില ഗുരുതരം. കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ മൂന്നര വയസ്സുകാരനാണ് ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി…

പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ

ആലപ്പുഴ: താൻ ഒരു വാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരൻ. എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു. അങ്ങനെ ചെയ്യുമെന്ന് നമുക്ക് ബോധ്യപ്പെടേണ്ടേ എന്നും ജി. സുധാകരൻ ചോദിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു പരാമര്‍ശം.ഉമ്മൻ ചാണ്ടിക്കെതിരെ…

കിഴക്കോത്ത് കുടുംബശ്രീ സി ഡി എസ് മൃഗ സംരക്ഷണ മേഖലയിലെ കർഷകർക്ക് ബോധവത്കരണ ക്ലാസ്സ്‌ നൽകി

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ബോധവത്കരണ ക്ലാസ്സ്‌ നൽകി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് സാജിദത്ത് ഉദ്ഘാടനം നിർവഹിച്ചു കിഴക്കോത്ത് വെറ്റിനറി PHC യിലെ വെറ്റിനറി സർജൻ ഡോ : സനീം വി ക്ലാസ്സിന് നേതൃത്വം നൽകി…

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു

മലപ്പുറം :നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്.കൊച്ചിയിലെ മെട്രോപോളിസ് ലാബിലാമു പരിശോധന നടന്നത്. പരിശോധനാഫലം ആരോഗ്യ വകുപ്പിനു കൈമാറി. നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 15കാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍…

കാട്ടാക്കടയിൽ യുവതിയേയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: കാട്ടാക്കടയിൽ സ്ത്രീയെയും പുരുഷനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാട്ടാക്കട കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ റീജ (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം പ്രമോദിന്റെ വീട്ടിൽ…

error: Content is protected !!