കോഴിക്കോട്: കണ്ണൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച ആൺകുട്ടിയുടെ നില ഗുരുതരം. കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ മൂന്നര വയസ്സുകാരനാണ് ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി ഇന്നലെയാണ് കുട്ടിയെ മാറ്റിയത്. വ്യാഴാഴ്ചയാണ് കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ജൂലൈ മൂന്നിനാണ് അവസാനമായി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർഥി മരിച്ചത്. ഫാറൂഖ് കോളജ് ഇരുമൂളിപറമ്പ് കൗസ്തൂഭത്തിൽ ഇ.പി.അജിത് പ്രസാദിന്റെ മകൻ മൃദുൽ (12) ആണു മരിച്ചത്. മലപ്പുറം, കണ്ണൂർ സ്വദേശികളായ വിദ്യാർഥികളും അടുത്തിടെ മരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!