കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ബോധവത്കരണ ക്ലാസ്സ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് ഉദ്ഘാടനം നിർവഹിച്ചു കിഴക്കോത്ത് വെറ്റിനറി PHC യിലെ വെറ്റിനറി സർജൻ ഡോ : സനീം വി ക്ലാസ്സിന് നേതൃത്വം നൽകി മൃഗപരിപാലനം പകർച്ചവ്യാധി പ്രതിരോധം മൃഗങ്ങളുടെ കുത്തിവെപ്പ് തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ബോധവത്കരണം നൽകി കുടുംബശ്രീ മൃഗ സംരക്ഷണ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്തു കിഴക്കോത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ജസീറ എൻ പി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ AH CRP സുഹൈന പി കെ സ്വാഗതവും AH CRP മഞ്ജുള ടി നന്ദിയും പറഞ്ഞു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ ആശംസകൾ അറിയിച്ചു സംസാരിച്ചു,ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ കർഷകർക്കും കുടുംബശ്രീയുടെ സ്നേഹോപഹാരം നൽകി