Month: June 2024

വീണ്ടും ബോംബ് കണ്ടെടുത്തു; സ്റ്റീൽ ബോംബ് കണ്ടെത്തിയത് ന്യൂമാഹിയിൽ നിന്ന്

കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി. സ്റ്റീൽ ബോംബ് കണ്ടെത്തിയത് ന്യൂ മാഹി പെരിങ്ങാടിയിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ്. അതിനിടെ പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിയത് ഏറുപടക്കമാണെന്ന് പോലീസ് പറയുമ്പോഴും…

തട്ടിപ്പ്; യുവാവിന് നഷ്ടമായത് ഒരുലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണ്ണവും; യുവതിയുടെ ഹണി ട്രാപ്പില്‍ കുടുങ്ങിയത് പോലീസുകാരും

കാസർകോട് സ്വദേശിനിക്കെതിരെ ഹണി ട്രാപ്പ് പരാതി. ഒരുലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണ്ണവും തട്ടിയെന്നായിരുന്നു പൊയിനാച്ചി സ്വദേശി നല്‍കിയ പരാതി. യുവതി ഐഎസ്ആഒ ഉദ്യോഗസ്ഥ ചമഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായും പരാതിയിൽ പറയുന്നു. കാസര്‍കോട് കൊമ്പനടുക്കം സ്വദേശി…

വിദ്യാഭ്യാസ സംവിധാനം മാഫിയകൾക്കും അഴിമതിക്കാർക്കും തീറെഴുതി; രൂക്ഷ വിമർശനവുമായി പ്രിയങ്കാ ​ഗാന്ധി

ന്യൂഡൽ​ഹി: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാഫിയകൾക്കും അഴിമതിക്കാർക്കും തീറെഴുതി കൊടുത്തെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി. കുട്ടികളുടെ ഭാവി യോ​ഗ്യതയില്ലാത്തവരുടെയും അത്യാ​ഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് നീറ്റ്, നെറ്റ്…

കളഞ്ഞുപോയ പഴ്സും രേഖകളും ഉടമയ്ക്ക് കത്തെഴുതി അയച്ച് അജ്ഞാതൻ

കോഴിക്കോട്: നഷ്ടപെട്ട പഴ്സ് തപാലിലൂടെ കൈയിൽ കിട്ടുമ്പോൾ വിപിൻ രാജിന് ഒരു കത്തും ഒപ്പം കിട്ടി. കളഞ്ഞുപോയ പഴ്സ് ലഭിച്ചയാൾ വിലപ്പെട്ട രേഖകൾ സഹിതം പഴ്സ് അയച്ചു കൊടുക്കുകയായിരുന്നു. പഴ്സിൽനിന്ന് ‘പിഴത്തുകയും’ തപാൽചാർജും ഈടാക്കിയ ശേഷമാണ് വിലപ്പെട്ട രേഖകളും ബാക്കി പണവും…

വയനാട്ടിൽ വീണ്ടും കടുവ; നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു

വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണം ഭീതി പരത്തി തുടരുകയാണ്. രണ്ടുപശുക്കളെ കൂടെ കടുവ കൊന്നു.ഒറ്റരാത്രി മൂന്ന് പശുക്കളെയാണ് കടുവ പിടിച്ചത്. ഇതോടെ ഭീതിയിലായ നാട്ടുകാർ കേണിച്ചിറയിൽ നാട്ടുകാർ പ്രതിഷേധം തുടങ്ങി. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ…

ഒ ആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായി ഒ ആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുക്കും. 500 പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. മന്ത്രി കെ രാധാകൃഷ്ണൻ…

കോഴിക്കോടിന്റെ സാ​ഹിത്യന​ഗര പദവി പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: കോഴിക്കോടിന്റെ സാ​ഹിത്യന​ഗര പദവി പ്രഖ്യാപനം ഇന്ന്. യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമാണ് കോഴിക്കോട്. 2023 ഒക്ടോബർ 31-നാണ് സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. ഇന്നു വൈകിട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ മന്ത്രി എം.ബി.…

നീറ്റ് പിജി പരീക്ഷ മാറ്റി; പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി: നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. പുതിയ തിയതി അറിയിച്ചിട്ടില്ല. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാത്രി വൈകിയാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.നീറ്റ്, നെറ്റ് പരീക്ഷകളുടെ…

മന്ത്രി സമ്മാനിച്ച സൈക്കിൾ കട്ട കള്ളനെ ഒടുവിൽ പിടികൂടി

കൊച്ചി: അവന്തികയുടെ സങ്കടത്തിന് വിരാമം. വിദ്യാർത്ഥിനിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സർപ്രൈസ് സമ്മാനമായി നൽകിയ സൈക്കിൾ കവർന്ന കള്ളനെ ഒടുവിൽ പൊലീസ് പിടികൂടി. ആലപ്പുഴ ആറാട്ടുവഴി പി എച്ച് വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ഷാജി (56) എന്നയാളെയാണ് പാലാരിവട്ടം പൊലീസ്…

വിദേശ വനിതയോട് ലൈം ഗികാതിക്രമം; പ്രതിയെ പിടികൂടി പോലീസ്

വയനാട്: തിരുനെല്ലിയിലെ മസാജ് സെന്ററില്‍ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയിൽ പ്രതിയെ പിടികൂടി പോലീസ്. തലപ്പുഴ, യവനാര്‍കുളം, എടപ്പാട്ട് വീട്ടില്‍ ഇ.എം. മോവിനെ(29)യാണ് തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മസാജ് സെന്ററിലെ…

error: Content is protected !!