Month: April 2024

അമ്മയും രണ്ട് മക്കളും വീട്ടിൽ മരിച്ച നിലയിൽ

കാസർകോട്: അമ്മയെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർ​ഗോഡ് ചീമേനി ചെമ്പ്രങ്ങാനത്താണ് സംഭവം. സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്.മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.…

സഞ്ചാരികൾക്കായി ഉല്ലാസയാത്രകൾ ഒരുക്കി കെഎസ്ആർടിസി

വെറും 300 രൂപ മുടക്കിയാല്‍ മൂന്നാറുള്‍പ്പെടുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മനംനിറയ്ക്കുന്ന യാത്രകൾ ഒരുക്കി കെ.എസ്.ആര്‍.ടി.സി. സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്ന് കുറച്ച് നാൾ നിർത്തിവച്ചിരുന്ന ഈ സർവീസുകൾ വീണ്ടും മധ്യവേനലവധിക്കാലത്ത് പുനഃരാരംഭിക്കുക്കയാണ്. കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിൽ നിന്നു ടോപ് സ്റ്റേഷൻ,…

‘ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാർ നൽകുന്ന സഹായമാണെന്ന് സർക്കാർ

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ലന്നും സർക്കാർ നൽകുന്ന സഹായമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്ന് അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ…

റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ വേണം; പെരുന്നാൾ ദിനത്തിൽ ബിരിയാണി ചലഞ്ചുമായി അബ്ദുൽ റഹീം നിയമസഹായ സമിതി

റിയാദ്: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി പണം സ്വരൂപിക്കാൻ റിയാദിലെ മലയാളി സമൂഹം ബിരിയാണി ചലഞ്ച് നടത്തുന്നു. കഴിഞ്ഞ 18 വർഷമായി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കാനായി പെരുന്നാൾ…

ഉറങ്ങാൻ കിടന്നത് ബസിന്റെ മുകളിൽ; താഴെ വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂർ: കൊടുങ്ങല്ലൂരിൽ ബസിന് മുകളിൽ രാത്രി ഉറങ്ങാൻ കിടന്ന യുവാവ് താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ്(27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. രാത്രി ബൈപ്പാസിൽ നിർത്തിയിട്ട ബസിന് മുകളിലാണ് മനീഷ് ഉറങ്ങാൻ കിടന്നത്.ഉറക്കത്തിൽ…

വളണ്ടിയേഴ്സ് കൂട്ടായ്മ പുതുവസ്ത്രങ്ങൾനൽകി

കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ വാർഡുകളിൽ ആരും കൂട്ടിനില്ലാത്ത അനാഥകളായി കഴിയുന്ന രോഗികൾക്ക് ഹോസ്പിറ്റലിലെ വളണ്ടിയർ കൂട്ടാഴ്മ. പ്രവർത്തകർ ആഘോഷങ്ങളുടെ ഭാഗമായി പുതുവസ്ത്രങ്ങൾ നൽകി. ‘ വസ്ത്ര വിതരണങ്ങൾക്ക് ഡോ ഡാനിഷ് ഡോ ഷമീർ. നഴ്സിംഗ് സുപ്രണ്ട് ശ്രീ സുമതി മറ്റു…

അനഘ നരിക്കുനി യുടെ മാതാവ് നടുവിലേടത്ത് സബിത അന്തരിച്ചു

കോഴിക്കോട് : എംഎസ്എഫ് നേതാവായിരുന്ന അനഘ നരിക്കുനി യുടെ മാതാവ് കാരുകുളങ്ങര വേയാട്ട് ചാലിൽ നടുവിലേടത്ത് സബിത (49) അന്തരിച്ചു.ഭർത്താവ്; ചക്കുംകൊള്ളിൽ രാഘവൻ നായർ.മറ്റ് മക്കൾ: അനുരാഗ്(റിയാദ്) അപർണ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തുമണിക്ക് നടുവിലെടത്ത് വീട്ടുവളപ്പിൽ

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു

തൊടുപുഴ: ഭക്ഷ്യവിഷബാധയെറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത എന്‍ ആണ് മരിച്ചത്. ശനിയാഴ്ചയാണ് നിഖിതയെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണംചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണെന്നാണ് പ്രാഥമിക നിഗമനംവിഷബാധയെ തുടർന്ന് ആന്തരിക അവയവങ്ങള്‍ തകരാറിലായതിനു…

പെരുന്നാളും വിഷുവും ഇങ്ങെത്തി; സപ്ലൈകോയിൽ സാധനങ്ങളില്ല

തിരുവനന്തപുരം: ഉത്സവകാലം അടുത്തിട്ടും സപ്ലൈകോ ഔ‍ട്ട്‍ലെറ്റുകളിൽ ആവശ്യത്തിന് സാധനങ്ങളെത്തിയിട്ടില്ല. നിലവിൽ സബ്‌സിഡി ഉത്‌പന്നങ്ങളുടെ വില വര്‍ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ വഴങ്ങാത്തതാണ് പ്രശ്നം. 13 സബ്‌സിഡി ഉത്‌പന്നങ്ങൾ ആണുള്ളത്. എന്നാൽ ഇതിൽ അഞ്ചോ ആറോ എണ്ണം മാത്രമാണ് നിലവിൽ ലഭിക്കുമെന്നുറപ്പുള്ളത്സബ്‌സിഡി ഇനത്തിൽ…

കൊടുവള്ളി മുശാരിയേടത്ത് മുസ്തഫ മുസ്ലിയാർ മരണപ്പെട്ടു

കൊടുവള്ളി മുശാരിയേടത്ത് മുസ്തഫ മുസ്ലിയാർ (56) മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് അസർ നിസ്കാരത്തിനു ശേഷം കളരാന്തരി കാക്കാടം ചാലിൽ ജുമാ മസ്ജിദിൽ നടക്കും

error: Content is protected !!