Month: January 2024

മകൻ അമ്മയെ വീടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; പ്രതി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ തീകൊളുത്തി കൊന്നു. വെള്ളറട കാറ്റാടി സ്വദേശി നളിനി (60) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന രാവിലെയാണ് കേസിനാസ്പദമായ സംഭവം.വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. പ്രതി സ്ഥിരമായി മദ്യവും…

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

കോട്ടയം: മണർകാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പേരേയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. അയർക്കുന്നം സ്വദേശി ഷജിൽ, വിജയപുരം സ്വദേശി ജിതിൻ എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ…

സല്‍ക്കാരത്തിനിടെ ആക്രമണം നടത്തിയ കേസ്; മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

തിരുവനന്തപുരം: വിവാഹ സല്‍ക്കാരത്തിനിടെ ആക്രമണം നടത്തിയ കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പൂവച്ചല്‍ ഇറയന്‍കോട് ജമാഅത്ത് പള്ളി ഹാളില്‍ വച്ചായിരുന്നു സംഭവം. കാപ്പിക്കാട് പന്തടിക്കളം റോഡരികത്ത് വീട്ടില്‍ ഹക്കിം മന്‍സിലില്‍ അര്‍ഷാദ് എന്ന സദ്ദാം ഹുസൈന്‍ (35), ഇയാളുടെ സഹോദരന്‍ ഹക്കിം…

പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചു; രാംകുമാറിനെ പിടികൂടിയത് നാട്ടുകാർ

തിരുവനന്തപുരം: മോഷണക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചു. നേപ്പാള്‍ സ്വദേശിയായ രാംകുമാറാണ് മരിച്ചത്. അയിരൂർ പൊലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഹരിഹരപുരം എല്‍പി സ്‌കൂളിനു സമീപത്തെ വീട്ടില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്.…

യുവാവ് മുന്നിലിരുന്ന് ഫോണിൽ നോക്കുന്നു, സ്കൂട്ടർ ഓടിച്ചത് പിന്നിലുള്ള ആൾ

താമരശേരി: ഇരുചക്രവാഹനത്തിൽ അഭ്യാസ യാത്രയുമായി രണ്ട് യുവാക്കൾ. കോഴിക്കോട് താമരശേരിയിൽ ചുങ്കം – കൂടത്തായി റോഡിലൂടെയാണ് രണ്ടു യുവാക്കൾ ഇരുചക്ര വാഹനത്തിൽ അശ്രദ്ധമായി യാത്ര നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ബൈക്കിൽ യാത്ര യുവാക്കളിൽ മുന്നിൽ ഇരിക്കുന്നയാൾ മൊബൈൽ ഫോണിൽ നോക്കുന്നതും…

കവർച്ചാ സംഘത്തിന്റെ പദ്ധതി പൊളിച്ചത് മകന്റെ കോൾ

വർക്കല: വീട്ടുകാരെ മയക്കി കിടത്തി 35,000 രൂപയും സ്വർണാഭരണങ്ങളും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇലകമൺ ഹരിഹരപുരം ലൈം വില്ലയിൽ ശ്രീദേവിയമ്മ(74), മരുമകൾ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസ് പ്രിൻസിപ്പൽ ദീപ (45), ശ്രീദേവിയമ്മയെ പരിചരിക്കുന്ന ഹോം നഴ്സ് വെഞ്ഞാറമൂട് സ്വദേശിനി സിന്ധു(40)…

ശമ്പളം നൽകാനും പെൻഷൻ നൽകാനും കടം എടുക്കേണ്ട സ്ഥിതിയാണെന്ന് കെഎസ്ഇബി അധികൃതർ

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് കെഎസ്ഇബിയിലും കർശന നിയന്ത്രണങ്ങൾ. ഇതുവരെ പ്രവർത്തനങ്ങൾ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കാനും ചിലത് ചുരുക്കാനുമാണ് കെഎസ്ഇബി സിഎംഡിയുടെ നിർദ്ദേശം. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ വയ്പ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി.നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31…

കെ ഡി പ്രതാപന്റെയും ശ്രീന പ്രതാപന്റെയും 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു

കൊച്ചി: ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകളുടെ സ്വത്ത് മരവിപ്പിച്ചു. ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീന പ്രതാപന്റെയും പേരിലുള്ള 203 കോടി രൂപയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. ‘ഹൈറിച്ച്’ ഓൺലൈൻ ഷോപ്പിയുടെ മറവിൽ നടന്ന തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചതിന്…

ഗവർണർ വരുന്നത് കണ്ടു, വാണം വിട്ട പോലെ പോകുന്നതും കണ്ടു; ഒന്ന് വണങ്ങാൻ ഞങ്ങളൊക്കെ കാത്തിരിക്കുകയായിരുന്നു’; കുഞ്ഞാലിക്കുട്ടി

‘തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വരുന്നതും വാണം വിട്ട പോലെ പോകുന്നതും കണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സഭയെ ഒന്നടങ്കം അമ്പരപ്പിച്ച് ഒന്നേകാല്‍ മിനിറ്റിനകം പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ മടങ്ങിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.“ഞങ്ങളെല്ലാം അത്ഭുതപ്പെട്ടിരിക്കുകയാണ്. ഗവർണർ വരുന്നത് കണ്ടു,…

തിരുവമ്പാടി തെങ്ങുകയറ്റ യന്ത്രം തകരാറിലായി താഴെ വീണു; ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

തിരുവമ്പാടി: തെങ്ങുകയറ്റ യന്ത്രം തകരാറിലായി താഴെ വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം. പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണൻ (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുല്ലൂരാംപാറയിൽ തേങ്ങാ ഇടുന്നതിനിടെ തെങ്ങുകയറ്റ യന്ത്രം തകരാറിലായി ഇദ്ദേഹം താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ…

error: Content is protected !!