തിരുവമ്പാടി: തെങ്ങുകയറ്റ യന്ത്രം തകരാറിലായി താഴെ വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം. പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണൻ (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുല്ലൂരാംപാറയിൽ തേങ്ങാ ഇടുന്നതിനിടെ തെങ്ങുകയറ്റ യന്ത്രം തകരാറിലായി ഇദ്ദേഹം താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.സംസ്കാരം ഇന്നു വൈകുന്നേരം 5ന് കാരശേരി ഗ്രാമപഞ്ചായത്തിന്റെ മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: പ്രശോഭ്, പ്രതീഷ്, പ്രസീത. മരുമക്കൾ: ധന്യ, നിത്യ, സിബിൻ (കോവൂർ).