Month: December 2023

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പുകൾ; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നാളെ അപേക്ഷ നൽകും; സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കും

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നാളെ അപേക്ഷ നൽകും. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ്…

‘ ഏറെ നാളായി ആലോചിക്കുന്ന തീരുമാനം, താൻ ഈ ലോകത്ത് നിന്ന് പോകുന്നു’; എം. കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തിയതായി പൊലീസ്

തിരുവനന്തപുരം: അന്തരിച്ച ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തിയതായി പൊലീസ്. ഇന്നലത്തെ തീയതിയിൽ എഴുതിയ കുറിപ്പാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. താൻ ഈ ലോകത്ത് നിന്ന് പോകുന്നു എന്നായിരുന്നു കുറിപ്പിലെ വരികളിൽ ഉണ്ടായിരുന്നത്. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും…

സംസ്ഥാന വ്യാപകമായി എസ്എഫ്ഐയുടെ പഠിപ്പ് മുടക്ക് സമരം; പ്രതിഷേധം ഡിസംബർ ആറിന്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കാനൊരുങ്ങി എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഡിസംബർ 6 നാണ് എസ്എഫിഐ പഠിപ്പ് മുടക്ക് സമരം.

ഡോ. എം കുഞ്ഞാമൻ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്ദനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമൻ മരിച്ച നിലയിൽ. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍

ഒമാനില്‍ മലയാളി ബാലന്‍ നിര്യാതനായി; നൊമ്പരമായി ആര്യൻ

മസ്‌കറ്റ്: പ്രവാസി മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകൻ ആര്യന്‍ രാജ് ആണ് നിസ്വയിലെ ആശുപത്രിയില്‍ നിര്യതനായത്. നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.സഹോദരന്‍ അനന്‍ രാജ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥി,…

ഫെബ്രുവരിയിൽ ഫൗസിയയുടെ വിവാഹം നടക്കേണ്ടതായിരുന്നു; കാമുകൻ മയക്കുമരുന്നിന് അടിമയായിരുന്നെന്നും യുവതിയുടെ പിതാവ്

ചെന്നൈ: ചെന്നൈയിൽ നഴ്സിം​ഗ് വി​ദ്യാർത്ഥിനിയായ കൊല്ലം തെന്മല ഉറുകുന്ന് സ്വദേശി ഫൗസിയ(20) കൊല്ലപ്പെട്ടത് ഫെബ്രുവരിയിൽ വിവാഹം കഴിക്കാനിരിക്കെ. മകളുടെയും ആഷിഖിന്റെയും വിവാഹം ഫെബ്രുവരിയിൽ നടത്താൻ തീരുമാനിച്ചിരുന്നെന്ന് യുവതിയുടെ പിതാവ് ബദറുദ്ദീൻ വെളിപ്പെടുത്തി. യുവതിയെ കൊലപ്പെടുത്തിയ ഫൗസിയയെ കാമുകനായ കൊല്ലം സ്വദേശി എം.…

നിഖില വീട്ടിൽ സൂക്ഷിച്ചത് ഒന്നര കിലോ കഞ്ചാവ്; പയ്യന്നൂരിലെ ബുള്ളറ്റ് ലേഡി പിടിയിലായത് ഇങ്ങനെ..

കണ്ണൂർ: ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയാണ് എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുപത്തൊൻപതുകാരിയായ നിഖില വീടിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.പയ്യന്നൂരിൽ സെയിൽസ് ഗേളായി ജോലി…

തെലങ്കാനയിൽ കോൺ​ഗ്രസിന്റെ പടയോട്ടം

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കവെ തെലങ്കാനയിൽ തെലങ്കാനയിൽ കാണാനാകുന്നത് കോൺ​ഗ്രസിന്റെ പടയോട്ടം. വോട്ടെണ്ണലിന്റെ ആ​ദ്യഘട്ടത്തിൽ കോൺ​ഗ്രസിന് വ്യക്തമായ ലീഡ് നേടാനായിട്ടുണ്ട്. 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുമ്പോൾ അവസാനം ലഭിച്ച വിവരമനുസരിച്ച് 60 ഇടങ്ങളിൽ‌ കോൺ​ഗ്രസ് മുന്നിലാണ്.ബിആർഎസ് 33 ഇടത്തും ബിജെപി…

ശ്വാസ തടസ്സത്തെ തുടർന്ന് എത്തിയ കുഞ്ഞിന് മരുന്ന് മാറിനൽകി; അന്വേഷണം നടത്തുമെന്ന് താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർ

വണ്ടൂർ: ശ്വാസ തടസ്സത്തെ തുടർന്ന് എത്തിയ കുഞ്ഞിന് മരുന്ന് മാറിനൽകി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന താൽക്കാലിക നഴ്സാണ് മരുന്ന് മാറിനൽകിയത്.ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന…

ആധാർ ഇനിയും പുതുക്കിയില്ലേ? എങ്കിൽ ഇനി വൈകേണ്ട; സൗജന്യമായി സേവനം ലഭിക്കുന്നത് ഈ തീയതി വരെ മാത്രമെന്ന് അധികൃതർ

ബാങ്കിങ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലെ ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നായി ആധാർ ഇന്ന് മാറിക്കഴിഞ്ഞു. രാജ്യത്തെ സുപ്രധാന രേഖ ആയതുകൊണ്ട് തന്നെ കാലാകാലങ്ങളിൽ ഇവയ്ക്ക് വേണ്ട അപ്ഡേഷനുകൾ നൽകേണ്ടത് നിർബന്ധമാണ്. ഇപ്പോഴിതാ രാജ്യത്തെ പൗരന്മാർക്ക് ഡിസംബർ 14 വരെ സൗജന്യമായി ആധാർ…

error: Content is protected !!