തിരുവനന്തപുരം: അന്തരിച്ച ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തിയതായി പൊലീസ്. ഇന്നലത്തെ തീയതിയിൽ എഴുതിയ കുറിപ്പാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. താൻ ഈ ലോകത്ത് നിന്ന് പോകുന്നു എന്നായിരുന്നു കുറിപ്പിലെ വരികളിൽ ഉണ്ടായിരുന്നത്. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പിലുണ്ട്. അദ്ദേഹത്തി​ന്റെ വീടി​ന്റെ മുൻവശത്തെ മുറിയിൽ ടേബിളിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. വീട്ടിൽ വിശദമായ പരിശോധന തുടരുകയാണ് പൊലീസ്.പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമനെ ഇന്ന് വൈകിട്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതത്തിലുടനീളം ജാതിവിവേചനത്തിനെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു കുഞ്ഞാമന്‍റേത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!