മസ്‌കറ്റ്: പ്രവാസി മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകൻ ആര്യന്‍ രാജ് ആണ് നിസ്വയിലെ ആശുപത്രിയില്‍ നിര്യതനായത്. നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.സഹോദരന്‍ അനന്‍ രാജ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥി, നിസ്വ ഇന്ത്യന്‍ സ്‌കൂള്‍). നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ ഡൊമനിക് ജോര്‍ജ് അനുശോചനം അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ നിസ്വക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!