Month: December 2023

കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു; സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. മഞ്ചേരി നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. നെല്ലിക്കുത്ത് സ്‌കൂളിന് സമീപം വെള്ളിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട്…

ആശുപത്രിയിലേക്ക് ഭക്ഷണം എത്തിക്കാൻ വീട്ടിലെത്തി; ലിനീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്; സ്റ്റേഷൻ മാർച്ചിൽ കോൺഗ്രസ് നേതാവ് പിടിയിലായതിനു പിന്നാലെ അമ്മയും യാത്രയായി

കോഴിക്കോട്: കോൺഗ്രസ് നേതാവിന്റെ അറസ്റ്റിനു പിന്നാലെ അമ്മയും യാത്രയായി. പോലീസ് സ്റ്റേഷൻ ഉപരോധന മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഉള്ളിയേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ലിനീഷ് കുമാറിന്റെ അമ്മ കുന്നത്തറ ചെങ്കുനിമ്മൽ കല്യാണി അമ്മ (82) ആണ് സ്വകാര്യ…

പെട്രോൾ പമ്പുകൾ അടച്ചിടും; നിയന്ത്രണം നാളെ രാത്രി 8 മുതൽ മറ്റന്നാൾ പുലർച്ചെ 6 വരെ; പണിമുടക്ക് ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടും. പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി. നാളെ രാത്രി 8 മുതൽ മറ്റന്നാൾ പുലർച്ചെ 6 വരെയാണ് നിയത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണിവരെ മാത്രമേ…

പത്താം ക്ലാസ് വിദ്യാര്‍ഥിയോടൊത്ത് ഫോട്ടോ ഷൂട്ട് നടത്തിയ സംഭവം; പ്രഥമാധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

ബെംഗളൂരു: ഫോട്ടോ ഷൂട്ട് നടത്തിയ പ്രഥമാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍ഡ് ചെയ്തു. പഠനയാത്രക്കിടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയോടൊത്ത് ഫോട്ടോ ഷൂട്ട് നടത്തിയ 42-കാരിയായ പുഷ്പലതയെന്ന അധ്യാപികയെയാണ് സസ്പെന്‍ഡ് ചെയ്തത്. ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കിലുള്ള ഒരു ഗവ.ഹൈസ്‌കൂളിലെ അധ്യാപികയാണിവർ. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ…

വയനാട് നടവയലിൽ അവശനിലയിൽ പുലി; അസുഖം ബാധിച്ചതെന്ന് സംശയം, വലയിട്ട് പിടിച്ച് വനംവകുപ്പ്

വയനാട്: നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ നടവയൽ നീർവാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് കണ്ടെത്തിയത്.അസുഖം ബാധിച്ചതെന്നാണ് പ്രാഥമിക വിവരം. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പുലിയെ വലയിട്ട് പിടികൂടി.ആർആർടി സംഘവും വെറ്ററനറി സംഘവും…

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടേ മുക്കാൽ വയസ്സുകാരൻ

കോഴിക്കോട് : രണ്ടേമുക്കാൽ വയസ്സിൽ തൻറെ പേരിൽ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രദ്ധേയനായി ദുബായിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ഇസാൻ മുആദ്. ലാപ്ടോപ് സ്ക്രീനിൽ നോക്കി ഒരു മിനിറ്റിൽ 39 കാർ ബ്രാൻഡുകളെ തിരിച്ചറിഞ്ഞ്…

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; അഞ്ച് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം, 19 പേര്‍ക്ക് പരിക്ക്

പുതുക്കോട്ട: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു .19…

രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ സർക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത; 27 പേഴ്സണൽ സ്റ്റാഫുകൾക്ക് ഇനി ആജീവനാന്ത പെൻഷൻ

തിരുവനന്തപുരം: രണ്ടരവർഷത്തിന് ശേഷം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ സർക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രാജിവെച്ച മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിലാണ് സർക്കാറിന് വലിയ ബാധ്യത ഉണ്ടാകുന്നത്. 27 പേർക്കാണ് ഇനി ആജീവനാന്ത പെൻഷൻ കിട്ടുക. ഇത് കൂടാതെയാണ് പുതിയ മന്ത്രിമാരുടെ…

ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നടതുറക്കും. തുടർന്ന് മേൽശാന്തി ആഴിയിൽ അഗ്നി പകരും. പിന്നീട് തീർഥാടകർക്ക് പതിനെട്ടാം പടി…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനുവരി ഒന്ന് മുതൽ ഏതാനും ട്രെയിൻ സർവിസുകളിൽ മാറ്റം

തൃശൂർ: പുതുവത്സരത്തിൽ ട്രെയിൻ യാത്രയിൽ മാറ്റം. 17229/17230 തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ ഒഴിവാക്കി. ആഴ്ചയിൽ രണ്ട് ദിവസം ഓടുന്ന 18189/18190 ടാറ്റ – എറണാകുളം എക്സ്പ്രസ് ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ അഞ്ച് ദിവസം സർവിസ്…

error: Content is protected !!