കോഴിക്കോട് : രണ്ടേമുക്കാൽ വയസ്സിൽ തൻറെ പേരിൽ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രദ്ധേയനായി ദുബായിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ഇസാൻ മുആദ്. ലാപ്ടോപ് സ്ക്രീനിൽ നോക്കി ഒരു മിനിറ്റിൽ 39 കാർ ബ്രാൻഡുകളെ തിരിച്ചറിഞ്ഞ് അവയുടെ പേര് കൃത്യമായി പറഞ്ഞാണ് “ഒരു മിനിറ്റിൽ ഒരു കുട്ടി തിരിച്ചറിയുന്ന പരമാവധി കാർ ബ്രാൻഡുകൾ” എന്ന റെക്കോർഡ് തന്റെ പേരിലാക്കിയത്.ബ്രാൻഡുകളും മോഡലുകളും അടക്കം 75 ൽ പരം കാറുകളെ നേരിട്ടും ഫോട്ടോ നോക്കിയും തിരിച്ചറിയാനും കൃത്യമായി പറയാനും ഇസാന് സാധിക്കും.കോഴിക്കോട് നരിക്കുനി ഭരണി പാറയാണ് സ്വദേശം .ദുബായിൽ എൻജിനീയറും ദുബായ് കെഎംസിസി കൊടുവള്ളി മണ്ഡലം സെക്രട്ടറിയും ജിസിസി കെഎംസിസി നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ടുമായ ഷഫീഖ് റഹ്‌മാന്റെയും ഫാത്തിമ റോസിയയുടെയും മകനാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!