വയനാട്: നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ നടവയൽ നീർവാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് കണ്ടെത്തിയത്.അസുഖം ബാധിച്ചതെന്നാണ് പ്രാഥമിക വിവരം. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പുലിയെ വലയിട്ട് പിടികൂടി.ആർആർടി സംഘവും വെറ്ററനറി സംഘവും സ്ഥലത്തെത്തിയിരുന്നു. നടവയൽ നീർവാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഏകദേശം എട്ട് വയസ് പ്രായം തോന്നിക്കുന്ന പുലിയാണെന്ന് കരുതുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!