Month: November 2023

ആഭരണപ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത; സ്വർണവില വീണ്ടും താഴേക്ക്

തിരുവനന്തപുരം: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം. സംസ്ഥാനത്ത് ഒരാഴ്ചയായി സ്വർണവില താഴേക്ക്. സംസഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്.നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്…

നരിക്കുനിയിലെ മദ്യ ഷോപ്പ്, നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

നരിക്കുനിയിൽ പുതുതായി ആരംഭിച്ച ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിനെതിരെ നാട്ടുകാർ അനിശ്ചിതകാല സമരത്തിന് തുടക്കം കുറിക്കുന്നു.ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കെട്ടിടത്തിൽ ചേർന്ന ബഹുജന കൺവെൻഷനിലാണ് തീരുമാനം. അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളുടെ എല്ലാ തിരക്കുകളുമുള്ളതിന് പുറമെ ധാരാളം കുടുംബങ്ങൾ തിങ്ങി പാർക്കുന്നതും രണ്ട് പാരലൽ…

ഗാസയിൽ ആസൂത്രിത വംശഹത്യ; ​ഇസ്രായേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് സ്പാനിഷ് സാമൂഹികാവകാശ മന്ത്രി

മാഡ്രിഡ്: ​ഇസ്രായേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് സ്പെയിന്‍. ഗാസയിൽ ആസൂത്രിത വംശഹത്യയാണ് നടത്തുന്നതെന്ന് സ്പാനിഷ് സാമൂഹികാവകാശ മന്ത്രിയും തീവ്ര ഇടതുപക്ഷ പോഡെമോസ് പാർട്ടിയുടെ നേതാവുമായ അയോൺ ബെലാറ പറഞ്ഞു.”യുക്രൈനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഫലസ്തീന്‍റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഫലസ്തീൻ ജനതയ്‌ക്കെതിരായ…

അലൻ ഷുഹൈബിന്റെ ആത്മഹത്യാശ്രമം; മുപ്പത് ഉറക്ക ഗുളിക കഴിച്ചുവെന്ന് എഫ്ഐആർ; കേസെടുത്ത് പൊലീസ്

കൊച്ചി: യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരെ ആത്മഹത്യാശ്രമത്തിന് കൊച്ചി ഇൻഫോപാർക് പൊലീസ് കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഷുഹൈബ് ഇപ്പോൾ. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് അലനെ ഇന്ന് മുറിയിലേക്ക് മാറ്റും. ആരോഗ്യാവസ്ഥ മോശമായതിനാൽ പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.…

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; പ്രതിയുടെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം

കൊച്ചി: ആലുവയിലെ അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്‍റെ ശിക്ഷാ വിധിയിൽ ഇന്ന് വാദം നടക്കും. കേസ് പരിഗണിക്കുന്നത് എറണാകുളം പോക്സോ കോടതി ജഡ്ജ് കെ.സോമനാണ്. പ്രതിയ്ക്ക് വധ ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.…

ഇന്ത്യൻ ആർമിയിൽ ജോലി നേടാം; അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 16 മുതൽ കൊച്ചിയിൽ; 7 ജില്ലക്കാർക്ക് പങ്കെടുക്കാം

തിരുവനന്തപുരം: അഗ്നിവീർ ആർമി റിക്രൂട്ട്‌മെന്റ് റാലി കേരളത്തിൽ. നവംബർ 16 മുതൽ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലാണ് തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

തര്‍ക്കത്തെ തുടർന്ന് മരുമകന്‍ ഭാര്യാപിതാവിനെ വെട്ടികൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി: ഇടുക്കിയിൽ നെടുംകണ്ടത്ത് മരുമകന്‍ ഭാര്യാപിതാവിനെ വെട്ടികൊലപ്പെടുത്തി. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ജോബിന്‍റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവിനെയും കത്തികൊണ്ട് ആക്രമിച്ചു.വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ…

ടെക്നോസിറ്റിയില്‍ 109.60 കോടി രൂപ ചെലവില്‍ ക്യാമ്പസ്, എക്സൈസിന് പുതിയ വാഹനങ്ങള്‍; മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ..

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോസിറ്റിയില്‍ 109.60 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് – കേരളയുടെ പുതിയ ക്യാമ്പസ് തുടങ്ങാൻ മന്ത്രിസഭ തീരുമാനമായി. കൂടാതെ എക്സൈസ് വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ 33 പുതിയ വാഹനങ്ങള്‍…

ക്ഷേമ പെന്‍ഷന്‍ ഉടൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഉടൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഒരു മാസത്തെ ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷ പെന്‍ഷനുമാണ് വിതരണം ചെയ്യുന്നത്. 64 ലക്ഷം പേര്‍ പെന്‍ഷന്‍ ഡേറ്റബേസിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ…

‌മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കാരാണെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച യുവാവിനായി അന്വേഷണം

കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദുബായിൽ ജോലി വാഗ്ദാനം നൽകി യുവാവ് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. നടക്കാവ് സ്വദേശി എ.പി ഹരീഷ് ബാബു നൽകിയ പരാതിയിലാണ് നടപടി.സഹോദരിക്ക് ദുബായില്‍…

error: Content is protected !!