തിരുവനന്തപുരം: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം. സംസ്ഥാനത്ത് ഒരാഴ്ചയായി സ്വർണവില താഴേക്ക്. സംസഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്.നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,560 രൂപയാണ്. കഴിഞ്ഞ മാസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 45,920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നത്. അന്താരാഷ്ട വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5570 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4620 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.നവംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍നവംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപനവംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,200 രൂപനവംബർ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപനവംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപനവംബർ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 45,200 രൂപനവംബർ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപനവംബർ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,000 രൂപനവംബർ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപനവംബർ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!