ഫ​റോ​ക്ക്: കോഴിക്കോട്‌ പ്രായമുള്ള സ്ത്രീകളുടെ മാല കവരുന്നയാൾ പിടിയിൽ. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബൈ​ക്കി​ലെ​ത്തിയാണ് ഇയാൾ മാല കവരുന്നത്. മ​ല​പ്പു​റം താ​നൂ​ർ സു​റു​മാ​ജി​യാ​ര​ക​ത്ത് സു​ബീ​ർ (28) പൊലീസ് പി​ടി​യി​ൽ.ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും ഫ​റോ​ക്ക് പൊ​ലീ​സും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ മേ​ലേ ച​ര​ള​ക്കോ​ട്ട് കാ​ളി എ​ന്ന വ​യോ​ധി​ക​യു​ടെ ര​ണ്ട് പ​വ​നോ​ളം തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ർ എ.​എം. സി​ദ്ദീ​ഖി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഫ​റോ​ക്ക് എ​സ്.​ഐ ആ​ർ.​എ​സ്. വി​ന​യ​ൻ, സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പി​ലെ ഹാ​ദി​ൽ കു​ന്നു​മ്മ​ൽ, ഷ​ഹീ​ർ പെ​രു​മ​ണ്ണ, സു​മേ​ഷ് ആ​റോ​ളി, രാ​കേ​ഷ് ചൈ​ത​ന്യം, എ.​കെ. അ​ർ​ജു​ൻ, സി.​പി.​ഒ​മാ​രാ​യ സ​നീ​ഷ്, ദി​വ്യേ​ഷ്, സു​ധീ​ഷ്, യ​ശ്വ​ന്ത് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!