Month: November 2023

സ്വിഫ്റ്റ് ബസിൽ തമിഴ് സിനിമാ പ്രദർശനം; ‘വ്യാജ സിഡി’ കഥ പുറത്തായതോടെ ജീവനക്കാർക്ക് സസ്പെൻഷനുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തിയ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. കഴിഞ്ഞമാസം 31ന് നടന്ന സംഭവത്തിൽ അന്വേഷണ വിധേയമായി ചെങ്ങന്നൂർ ഡിപ്പായിലെ ഡ്രൈവർ കം കണ്ടക്ടരായ ദീപു പിള്ളയെ സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.കഴിഞ്ഞമാസം…

ശരീര വേദനയും ചൊറിച്ചിലും; തലശ്ശേരി ഗേള്‍സ് സ്കൂളില്‍ 18 വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: തലശ്ശേരിയിൽ 18 വിദ്യാർത്ഥികൾക്ക് ദേഹസ്വാസ്ഥ്യം. തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളെയാണ് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലസ് ടു വിദ്യാർത്ഥികള്‍ക്കാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രണ്ട് കുട്ടികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അലർജി…

ദീപാവലിക്ക് രാത്രി എട്ട്‌ മുതൽ 10 വരെ, ക്രിസ്മസിനും പുതുവർഷത്തിനും 11.55 മുതൽ 12.30 വരെ; സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ. ദീപാവലിക്ക് രാത്രി എട്ട്‌ മുതൽ 10 വരെയും ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മുതൽ 12.30 വരെയും മാത്രമേ പടക്കം പൊട്ടിക്കാവൂ. ഹരിത ട്രൈബ്യൂണലിന്റെ നിർദേശത്തേത്തുടർന്ന് ആണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഹരിത…

ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് സ്കൂട്ടർ; രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവർ. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ തീവ്രപരിചരണ…

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; വധശിക്ഷ തന്നെ വിധിക്കണമെന്ന് പ്രൊസിക്യൂഷൻ, ശിക്ഷാവിധി ശിശുദിനത്തിൽ

ആലുവ: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. പ്രതിയായ അസ്‌ഫാക് ആലത്തിന് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം…

സഹകരണ സംഘങ്ങളുടെ പേരിൽ ‘ബാങ്ക്’ എന്ന് ചേർക്കുന്നത് നിയമങ്ങളുടെ ​ലംഘനം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പേരി​ന്റെ കൂ‌‍ടെ ‘ബാങ്ക്’ എന്ന് ചേർക്കുന്നതിന് എതിരെ റിസർവ് ബാങ്കിൻ്റെ മുന്നറിയിപ്പ്. ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആർബിഐ ജാഗ്രതാ നിർദേശം നൽകിയത്.ചില സഹകരണ സംഘങ്ങൾ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ…

മദ്യപിച്ചെത്തി സ്ഥിരമായി മർദ്ദിക്കും; മൊബൈൽ ഫോൺ തല്ലിപ്പൊട്ടിച്ചു; ഇരുപത്തിമൂന്നുകാരിയുടെ മരണം കൊലപാതകമെന്ന് കുടുംബം

കോട്ടയം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം. കോതനല്ലൂര്‍ തുവാനിസായ്ക്കുസമീപം താമസിക്കുന്ന വട്ടപ്പറമ്പില്‍ അനീഷിന്റെ ഭാര്യ പ്രജിത (23) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് അനീഷ് പ്രജിതയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.മദ്യത്തിന് അടിമയായിരുന്ന…

കലാഭവൻ ഹനീഫ് അന്തരിച്ചു; വിട പറഞ്ഞത് വേദികളിൽ ചിരി പടർത്തിയ അതുല്യപ്രതിഭ

കൊച്ചി: മിമിക്രി ആർട്ടിസ്റ്റും സിനിമാനടനുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58) അന്തരിച്ചു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ്…

സോളാർ ഗൂഢാലോചന കേസ്; കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച് കോടതി

തിരുവനന്തപുരം: സോളാർ പീഡന കേസ് ഗൂഢാലോചന പരാതിയിൽ കെ ബി ഗണേഷ് കുമാർ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരായില്ല. കേസ് അടുത്തമാസം ആറാം തീയതി വീണ്ടും പരിഗണിക്കും. എന്നാൽ ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവർത്തിച്ചു.ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ…

ബൈ​ക്കി​ലെ​ത്തി പ്രാ​യ​മു​ള്ള സ്ത്രീ​ക​ളു​ടെ മാ​ല ക​വർച്ച; പ്രതി പൊലീസ് പിടിയിൽ

ഫ​റോ​ക്ക്: കോഴിക്കോട്‌ പ്രായമുള്ള സ്ത്രീകളുടെ മാല കവരുന്നയാൾ പിടിയിൽ. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബൈ​ക്കി​ലെ​ത്തിയാണ് ഇയാൾ മാല കവരുന്നത്. മ​ല​പ്പു​റം താ​നൂ​ർ സു​റു​മാ​ജി​യാ​ര​ക​ത്ത് സു​ബീ​ർ (28) പൊലീസ് പി​ടി​യി​ൽ.ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും…

error: Content is protected !!