തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തിയ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. കഴിഞ്ഞമാസം 31ന് നടന്ന സംഭവത്തിൽ അന്വേഷണ വിധേയമായി ചെങ്ങന്നൂർ ഡിപ്പായിലെ ഡ്രൈവർ കം കണ്ടക്ടരായ ദീപു പിള്ളയെ സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.കഴിഞ്ഞമാസം ചെങ്ങന്നൂർ-പാലക്കാട് സർവീസിനിടയിലായിരുന്നു സംഭവം. വ്യാജ സിഡി ഉപയോഗിച്ച് തമിഴ് സിനിമാ പ്രദർശനം നടത്തിയ വിവരം പുറത്തായതോടെ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. അന്വേഷണത്തിൽ കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളിത്തം ഉണ്ടെന്ന് കണ്ടാൽ അവരെ സസ്പെൻഡ് ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!