Month: November 2023

’25 മുതൽ 39 വയസുവരെയുള്ള യുവതീ യുവാക്കൾക്ക് അവസരം; ഒന്നേകാൽ ലക്ഷം രൂപ ശമ്പളം’; ഇസ്രയേലിൽ ജോലി വാ​ഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് ജാ​ഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാല‌യം

കൊച്ചി: ഇസ്രയേലിൽ ജോലി വാ​ഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാല‌യം. കേരളത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ വിസ കച്ചവട സംഘങ്ങളാണ് ഇസ്രയേയിൽ ഒന്നേകാൽലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിക്കായി ആളെ തേടി പരസ്യങ്ങൾ നൽകിയത്. ഇതിന്…

മുടി വെട്ടിയത് ശരിയല്ലെന്ന് ആരോപണം; വേറെ കടയിൽ പോകുവെന്ന് പറഞ്ഞ ബാർബർക്ക് കസ്റ്റമറിന്റെ മർദനം

കണ്ണൂർ: മുടി വെട്ടിയത് ശരിയായില്ലെന്ന് പറഞ്ഞ് ബാർബറെ മർദിച്ച് കസ്റ്റമർ. പയ്യന്നൂരിൽ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ ആർട് ബ്യൂട്ടി സെന്റർ ഉടമ സുരേഷിനാണ് മർദനമേറ്റത്. മുത്തത്തി സ്വദേശി ഉമേഷിനെതിരെ, സുരേഷ് പൊലീസിൽ പരാതി നൽകി.സുരേഷിന്റെ കടയിൽ ഇടയ്ക്കിടെ ഉമേഷ് വരാറുണ്ടായിരുന്നു. അതിനാൽ…

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു

കരുനാ​ഗപ്പള്ളി: സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോ​ഗ്യനില വഷളാകുകയായിരുന്നു.കരുനാ​ഗപ്പള്ളി മുൻ എംഎൽഎയും സിപിഐ കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു.…

റദ്ദാക്കിയ സർവീസുകൾ ലാഭമായാൽ പുനരാരംഭിക്കും; മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് കെഎസ്ആർടിസി

കോഴിക്കോട്: നിർത്തലാക്കിയ സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് കെഎസ്ആർടിസി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. യാത്രക്കാരുടെ ലഭ്യത വർധിക്കുകയും പ്രവർത്തന ചെലവിനുള്ള വരുമാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ താമരശ്ശേരിയിൽ നിന്നും തൃശൂരിലേയ്ക്ക് മുമ്പുണ്ടായിരുന്ന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് ആണ് അറിയിച്ചത്. റദ്ദാക്കിയ സർവ്വീസുകൾ പുനരാരംഭിക്കണമെന്ന പരാതിയിൽ കമ്മീഷൻ…

‘ആവശ്യപ്പെട്ട കാര്യം മന്ത്രി നടപ്പിലാക്കി തന്നില്ല’; നവകേരള സദസ്സിനിടെ ബഹളം വച്ച ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്

കണ്ണൂര്‍: നവകേരള സദസ്സിനിടെ ബഹളം വച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിലെ മാടായിപ്പാറയില്‍ ആയിരുന്നു സംഭവം. മന്ത്രി കെ. രാധാകൃഷ്ണന്‍ സംസാരിക്കുന്നതിനിടെ ആണ് നാടകീയ മുഹൂർത്തം അരങ്ങേറിയത്.വേദിയുടെ മുന്‍ഭാഗത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി തയ്യാറാക്കിയ സ്ഥലത്തിരുന്ന ഇയാള്‍ മന്ത്രി സംസാരിക്കുന്നതിനിടെ ഏഴുന്നേറ്റുനിന്ന് ബഹളം…

ഇനി പഴയ കാക്കി യൂണിഫോം തിരിച്ചുവരും; കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഇനി പഴയ കാക്കി യൂണിഫോമിലേക്ക്. തൊഴിലാളി യൂണിയനുകളാണ് നിലവിലെ നീല യൂണിഫോം മാറണമെന്ന് ആവശ്യപ്പെട്ടത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി.യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിനാണ് അംഗീകാരമാകുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം…

ബൈക്ക് വ​ർ​ക് ഷോ​പ്പി​ന്റെ മ​റ​വി​ൽ ലഹരി വൽപ്പന; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ഫ​റോ​ക്ക്: എം.ഡി.എം.എയുമായി കോഴിക്കോട് ന​ല്ല​ള​ത്ത് യുവാവ് പിടിയിൽ. വെ​ളു​ത്തേ​ട​ത്ത് ഷാ​ഹു​ൽ ഹ​മീ​ദ്(28) ആണ് പൊലീസ് പിടിയിലായത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ബൈക്ക് വ​ർ​ക് ഷോ​പ്പി​ന്റെ മ​റ​വി​ലാ​ണ് ഷാ​ഹു​ൽ ലഹരി വിൽപ്പന നടത്തിയിരുന്നത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ന​ല്ല​ള​ത്ത് കു​ടും​ബ​വു​മാ​യി വാ​ട​ക​ക്ക് താ​മ​സി​ക്കുകയായിരുന്നു ഇയാൾ.കോ​ഴി​ക്കോ​ട്…

ഐ.സി.യു പീഡനക്കേസ്; കോഴിക്കോട് മെഡിക്കൽ കോളേജിനുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് റിപ്പോട്ട്

കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളിൽ ഉൾപ്പെടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. വാർഡിൽ നിയോഗിക്കാത്ത ജീവനക്കാർ വരികയും രോഗിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.വാർഡുകൾ മുഴുവൻ വ്യക്തമാവുന്ന രീതിയിൽ സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തണമെന്ന് ഡി.എം.ഇ ഉത്തരവിറക്കിയിട്ടുണ്ട്. എല്ലാ…

നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ഥന നടത്തിയത് തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ; ‘രഹസ്യ പ്രാർത്ഥന’ പുറത്തായതോടെ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ; നടപടി വകുപ്പുതല അന്വേഷണത്തിന് പിന്നാലെ

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്‌പെൻഷൻ. ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടത്തിയ സംഭവത്തിലാണ് നടപടി. തൃശ്ശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടത്തിയത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം.…

എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അസാപ് കേരളയിൽ മികച്ച അവസരം; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് ഇന്റേൺഷിപ്പ് പദ്ധതിയുമായി അസാപ് കേരള. സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞവർക്കാണ് വേതനത്തോടെയുള്ള ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇൻഫർമേഷൻ കേരള മിഷനു കീഴിൽ 148 പേരെയാണ് നിയമിക്കുക. എഴുത്തു പരീക്ഷയും അഭിമുഖവും ഉൾപ്പെടെ നടത്തിയാണ് ഉദ്യോ​ഗാർത്ഥികളെ തെരഞ്ഞെടുക്കുക.ഇൻഫർമേഷൻ…

error: Content is protected !!