തിരുവനന്തപുരം: എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് ഇന്റേൺഷിപ്പ് പദ്ധതിയുമായി അസാപ് കേരള. സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞവർക്കാണ് വേതനത്തോടെയുള്ള ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇൻഫർമേഷൻ കേരള മിഷനു കീഴിൽ 148 പേരെയാണ് നിയമിക്കുക. എഴുത്തു പരീക്ഷയും അഭിമുഖവും ഉൾപ്പെടെ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.ഇൻഫർമേഷൻ കേരള മിഷനു കീഴിൽ 148 സിവിൽ എഞ്ചിനീയർമാർക്കാണ് അവസരം. കൊച്ചി കോർപറേഷനിലെ 74 ഡിവിഷനുകളിൽ ട്രെയ്‌നി എഞ്ചിനീയറായാണ് ജോലി ചെയ്യേണ്ടത്. ഫീൽഡ് വർക്കും ഉണ്ടായിരിക്കും.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസാപ് കേരളയുടെ വെബ്‌സൈറ്റ് (https://asapmis.asapkerala.gov.in/Forms/Student/Common/3/290) മുഖേന രജിസ്റ്റർ ചെയ്യണം. നവംബർ 30 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി. 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്‌ട്രേഷൻ പൂർത്തിയായാൽ സ്‌ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയും അഭിമുഖവും ഉൾപ്പെടുന്ന സ്‌ക്രീനിങിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും.