കണ്ണൂര്‍: നവകേരള സദസ്സിനിടെ ബഹളം വച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിലെ മാടായിപ്പാറയില്‍ ആയിരുന്നു സംഭവം. മന്ത്രി കെ. രാധാകൃഷ്ണന്‍ സംസാരിക്കുന്നതിനിടെ ആണ് നാടകീയ മുഹൂർത്തം അരങ്ങേറിയത്.വേദിയുടെ മുന്‍ഭാഗത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി തയ്യാറാക്കിയ സ്ഥലത്തിരുന്ന ഇയാള്‍ മന്ത്രി സംസാരിക്കുന്നതിനിടെ ഏഴുന്നേറ്റുനിന്ന് ബഹളം വെക്കുകയായിരുന്നു. താന്‍ ആവശ്യപ്പെട്ട കാര്യം മന്ത്രി നടപ്പിലാക്കി തന്നില്ല എന്നതായിരുന്നു ഇയാള്‍ പരാതിയായി ഉന്നയിച്ചത്. എന്നെ ഓര്‍മ്മയുണ്ടോ എന്നടക്കം മന്ത്രിയോട് സദസ്സില്‍നിന്ന് ഇയാള്‍ ചോദിച്ചു. ഉടന്‍തന്നെ പോലീസ് ഇടപെട്ട് ഇയാളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. എത്രയും വേഗം പരാതിയെല്ലാം പരിഹരിക്കാമെന്ന് മന്ത്രി തന്നെ മൈക്കിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.കസ്റ്റഡിയിലെടുത്ത ഇയാളെ നിലവില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അതേസമയം ഇയാള്‍ എന്ത് ആവശ്യമാണ് മുമ്പ് മന്ത്രിയോട് ഉന്നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!