കരുനാ​ഗപ്പള്ളി: സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോ​ഗ്യനില വഷളാകുകയായിരുന്നു.കരുനാ​ഗപ്പള്ളി മുൻ എംഎൽഎയും സിപിഐ കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ നിയമസഭയിൽ അം​ഗമായിരുന്നു. മൃത​ദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!