Month: October 2023

പെൺകുട്ടിയമായി ചേർന്ന് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തു; യുവാവിനെ ലഹരിമാഫിയാ സംഘം അക്രമിച്ച് പരിക്കേൽപ്പിച്ചു; കേസിൽ പ്രധാന പ്രതി പിടിയിൽ

തിരുവനന്തപുരം: യുവാവിനെ ലഹരിമാഫിയാ സംഘം അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. മംഗലപുരം വെള്ളൂർ ചിറത്തലയ്ക്കൽ വീട്ടിൽ ഷെരീഫി (38) നെയാണ് ആയുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ഈ കേസിൽ വെള്ളൂർ സ്വദേശി ഫൈസി എന്ന ഫൈസലിനെയാണ് മംഗലപുരം…

ബസിനു മുന്നിൽ സ്കൂട്ടറിൽ അഭ്യാസപ്രകടനം; യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് എംവിഡി

കോഴിക്കോട്: ബസിനു മുന്നിൽ സ്കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കല്ലായി സ്വദേശി ഫർഹാൻ്റെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് ഫർഹാൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഫർഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു.കഴിഞ്ഞദിവസം വൈകിട്ട് കോഴിക്കോട് മീഞ്ചന്ത…

മീൻ പിടിക്കാൻ പോകവേ തോണി മറിഞ്ഞു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: തോണി മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17) , ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഭിമന്യു (17) രക്ഷപ്പെട്ടു. മീൻ പിടിക്കാനായി പോയപ്പോൾ മാഹി കനാലിൽ വച്ചാണ് അപകടമുണ്ടായത്.…

ചരിത്രത്തിലാദ്യമായി നമ്മുടെ രാജ്യത്തിൻറെ മുഖം വികൃതമാക്കപ്പെട്ടു’; ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് പ്രതിഷേധാർഹമാണെന്ന് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിൽ നിന്നാണ് ഇന്ത്യ വിട്ടുനിന്നത്. നമ്മുടെ രാജ്യത്തിൻറെ മുഖം ചരിത്രത്തിലാദ്യമായി വികൃതമാക്കപ്പെട്ടിരിക്കുന്നെന്നും അന്താരാഷ്ട്ര…

സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാർത്ഥിയുടെ മുടിമുറിച്ചു; പ്രധാനാധ്യാപികയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കാസർകോട്: സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാർത്ഥിയുടെ മുടിമുറിച്ചു. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിലാണ് സംഭവം. സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കുടുംബം പരാതി നൽകി. തുടർന്ന് ഇവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും…

നവംബര്‍ 1 മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാകുമെന്ന് മന്ത്രി

തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാകുമെന്ന് മന്ത്രി ആന്റണി രാജു. ഹെവി വാഹനങ്ങൾക്കാണ് ഇത് ബാധകമാകുന്നത്. ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ്…

താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്; നിയന്ത്രണം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി അധികൃതര്‍

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി കോഴിക്കോട് ജില്ല ഭരണകൂടം. തിരക്കേറിയ സമയങ്ങളില്‍ എപ്പോഴും ചുരത്തില്‍ ഗതാഗതകുരുക്കുകൾ ഉണ്ടാകാറുണ്ട്. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. ഇക്കാരണത്താലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ തീരുമാനിച്ചത്. ഇപ്പോൾ…

ശ്വാസതടസ്സം, ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ കൊമ്പന്‍ചെല്ലിവണ്ട്; പുറത്തെടുത്തു

കോഴിക്കോട് : ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ കൊമ്പന്‍ചെല്ലി വണ്ട്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി ചികിത്സക്കായി കൊണ്ടുവന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പന്‍ചെല്ലിവണ്ടിനെ കണ്ടെത്തിയത്.ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നല്‍കിയ പ്രാഥമിക…

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്ത് പോലീസ്; ചുമത്തിയിരിക്കുന്നത് സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പ്

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ഇത്. രണ്ട് വർഷം വരെ തടവോ, പിഴയോ…

ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

കുന്ദമംഗലം: ചൂലാം വയൽ മാക്കൂട്ടം സ്കൂൾ ഓഫീസ് അസിസ്റ്റന്റ് മുട്ടാഞ്ചേരി അഷ്റഫ്(39)നിര്യാതനായി താനത്തിൽ മൊയ്തീന്റെ മകനാണ്. ദിവസങ്ങൾക്കു മുമ്പ് ബസ്സിൽ നിന്ന് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്നു

error: Content is protected !!