കാസർകോട്: സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാർത്ഥിയുടെ മുടിമുറിച്ചു. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിലാണ് സംഭവം. സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കുടുംബം പരാതി നൽകി. തുടർന്ന് ഇവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപികയുടെ ക്രൂരതയെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 19 ന് സ്‌കൂളിൽ നടന്ന അസംബ്ലിയിൽ വച്ചാണ് മുടി മുറിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!