Month: October 2023

ഇന്ത്യ- പാക് ക്ലാസിക് പോരാട്ടം ഇന്ന്; ശുഭ്മാന്‍ ഗില്‍ കളിച്ചേക്കും

അഹമ്മദാബാദ്: ലോകകപ്പിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യാ-പാകിസ്താന്‍ ക്ലാസിക് പോരാട്ടം ഇന്ന് അഹ്മദാബാദില്‍. പരിക്കില്‍നിന്നു മുക്തനായി ശുഭ്മൻ ഗിൽ ഇന്ന് ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ആദ്യ രണ്ടു മത്സരങ്ങളിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും. ഹോം ഗ്രൗണ്ട്, 1,32,000ലധികം വരുന്ന കാണികളുടെ…

എടിഎമ്മിൽ സാങ്കേതിക പിഴവുണ്ടാക്കി പണം തട്ടൽ; പിന്നീട് ബാങ്കുകളെ സമീപിച്ച് പണം നേടിയെടുക്കും; തൃശൂരിൽ ഹരിയാന സ്വദേശികൾ പിടിയിൽ

തൃശ്ശൂർ: എടിഎമ്മിൽ സാങ്കേതിക പിഴവുണ്ടാക്കി പണം തട്ടൽ പതിവാക്കിയ ഹരിയാന സ്വദേശികൾ പിടിയിൽ. സിയാ ഉള്‍ ഹഖ്, നവേദ് എന്നിവരെയാണ് തൃശ്ശൂർ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ട നാളത്തെ അന്വേഷണത്തിനും തിരച്ചിലിനും ഒടുവിലാണ് പ്രതികൾ പോലീസിന്റ പിടിയിലായത്. ഇവർ എടിഎമ്മിൽ…

ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭാര്യാ സഹോദരൻ അടക്കമുള്ളവർ പിടിയിൽ

ഇടുക്കി:വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിലായി. വണ്ടിപ്പെരിയാർ വള്ളക്കടവിലാണ് സംഭവം. വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണം ചിറയിൽ അബ്ബാസിനെയാണ് ഭാര്യയുടെ നിർദ്ദേശ പ്രകാരം പ്രതികൾ വീട്ടിൽ കയറി വെട്ടിയത്.ഇയാളുടെ ഭാര്യാ സഹോദരൻ അടക്കമുള്ളവരാണ് പിടിയിലായത്. ഇതോടെ കേസിലെ…

സ്വകാര്യ ഭാഗങ്ങൾ ഫോണിൽ പകർത്തി; യുവതിയുടെ പരാതിയിൽ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂർ: സഹകരണ ബാങ്ക് ജീവനക്കാരൻ തന്റെ സ്വകാര്യ ഭാ​ഗങ്ങൾ ഫോണിൽ പകർത്തിയെന്ന പരാതിയുമായി യുവതി. കൂത്തുപറമ്പ് സഹകരണ അർബൻ ബാങ്ക് ക്ലർക്ക് ഷിജിനെതിരെയാണ് കൂത്തുപറമ്പ് സ്വദേശിനിയായ യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമത്തിനും ഐടി ആക്ട്…

യുവതി ഉൾപ്പെടെ നാലം​ഗ സംഘം കൊണ്ടുവന്നത് ഒന്നരക്കോടി രൂപയിലേറെ വിലവരുന്ന എംഡിഎംഎ; ലഹരിമരുന്ന് ലഭിച്ചത് കൊല്ലത്തെ ഏജന്റിൽ നിന്നെന്ന് പ്രതികൾ

കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. കലൂരിൽ കാറിൽ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന എംഡിഎംഎയുമായി ഒരു യുവതി ഉൾപ്പെടെ നാലു പേരെ എക്സൈസ് പിടികൂടി. എറണാകുളം സ്വദേശികളായ അജ്മൽ, എൽറോയ്, അമീർ, കോട്ടയം ചിങ്ങവനം സൂസിമോൾ എം സണ്ണി എന്നിവരാണ് പിടിയിലായത്.300…

മകൾ പറഞ്ഞ പരാതി അന്വേഷക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ മിന്നലാക്രമണം; മുൻ എസ്ഐ അറസ്റ്റിൽ

കൊച്ചി: ആക്രമണം തടയാൻ എത്തിയ പോലീസിന് വെട്ടേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. സംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശിയും മുൻ എസ്ഐയുമായ പോൾ ഫ്രാൻസിസിനെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് ആക്രമണത്തിൽ വെട്ടേറ്റത്. ഇദ്ദേഹത്തി​ന്റെ ഇടതു…

മാസത്തവണ മുടങ്ങി; വൃദ്ധയായ അമ്മയുടെ കൈ ബ്ലേഡ് മാഫിയയുടെ ആക്രമണത്തിൽ ഒടിഞ്ഞു

എറണാകുളം: കടമെടുത്ത തുകയുടെ മാസത്തവണ മുടങ്ങിയതിനു വീട്ടിൽ കയറിയുള്ള ബ്ലേഡ് മാഫിയയുടെ മർദനത്തിൽ വൃദ്ധയായ അമ്മയുടെ കൈ ഒടിഞ്ഞു. നോര്‍ത്ത് പറവൂര്‍ കുഞ്ഞിത്തൈചിട്ടിവളപ്പില്‍ സ്റ്റീഫന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ബ്ലേഡ് മാഫിയയില്‍ നിന്ന് ഗ്രൂപ്പായി പണം കടം…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി; പിടിച്ചെടുത്തതിൽ 11 വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങളും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ സ്വത്ത്കൂടി കണ്ടുകെട്ടി ഇഡി. 11 വാഹനങ്ങള്‍, 92 ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ ഉൾപ്പെടെ 57.75 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കേരളത്തിലും കര്‍ണാടകയിലുമായി 117 ഇടങ്ങളിലെ സ്വത്തുക്കൾ ഇതിൽ ഉൾപ്പെടുന്നു.കരുവന്നൂര്‍…

‘മുഖ്യമന്ത്രിക്കസേരയിലാണ് ഇരിക്കുന്നതെന്ന് ഓർമ വേണം; വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയാന്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി അല്ല’; ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയരുതെന്ന് സതീശന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ ഉള്ളത് പറയുമ്പോള്‍ മറ്റെയാള്‍ക്ക് തുള്ളല്‍ എന്നതുതന്നെയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ആരെയൊക്കെയാണ് നിങ്ങളുടെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് അറിയുമോ? അറസ്റ്റിലായ അഖില്‍ സജീവും ബാസിതും നിങ്ങളുടെ പാളയത്തില്‍…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണ്ണാഭരണം കവർന്നു; ഇരുപത്തിനാല്ക്കാരൻ 29 വർഷം കഠിന തടവ്

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണ്ണാഭരണം കവർന്ന യുവാവി ശിക്ഷ. തൃശ്ശൂർ ചിറ്റാട്ടുകര സ്വദേശി പ്രണവിനെയാണ് (24 ) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് 29 വർഷം കഠിന തടവും 1.05 ലക്ഷം രൂപ…

error: Content is protected !!