Month: October 2023

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം; പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്; പ്രതിഷേധവുമായി അതിജീവിത

കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് അതിജീവിത. പ്രതിക്കെതിരെ പരാതി നൽകി ആഴ്ചകൾ പിന്നിട്ടിട്ടും ആളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.ഇതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 10-നാണ് കേസിനാസ്പദമായ സംഭവം. സെക്യൂരിറ്റി സൂപ്പർവൈസറായ…

റിമാൻഡ് പ്രതി കൊയിലാണ്ടി സബ്ജയിലിൽനിന്ന് തടവുചാടി; താമരശ്ശേരി സ്വദേശി അനസ് അറസ്റ്റിലായത് മോഷണക്കേസില്‍

കോഴിക്കോട്: മോഷണക്കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതി കൊയിലാണ്ടി സബ് ജയിലില്‍നിന്ന് തടവുചാടി. താമരശ്ശേരി സ്വദേശി അനസാണ് ഞായറാഴ്ച രാവിലെ ജയില്‍ ചാടിയത്.പ്രഭാത കര്‍മങ്ങള്‍ നിർവഹിക്കുന്നതിനായി പുറത്തിറക്കിയ സമയത്ത് പുറകിലെ മതിലുവഴിയാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് പോലീസ് പറയുന്നത്. ബാലുശ്ശേരി പോലീസാണ് മോഷണക്കേസില്‍…

ബസിനടിയിലേക്ക് ഓടിക്കയറി പൂച്ചസാർ..; വണ്ടൂർ ടൗണിലെ ബ്ലോക്കിൽ കുരുക്കിയത് നിരവധി വാഹനങ്ങൾ; ഒടുവിൽ.

മലപ്പുറം: ചെറിയ ഒരു പൂച്ചക്കുട്ടി കാരണം ഉണ്ടായ ഗതാഗതക്കുരുക്കിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മലപ്പുറം വണ്ടൂർ ടൗണിനെ ആണ് ഇവൻ നിശ്ചലമാക്കിയത്. മലപ്പുറം വണ്ടൂർ അങ്ങാടി പൊയിൽ ബസ്റ്റാൻഡിൽ നിന്നും വരുകയായിരുന്ന പെരിന്തൽമണ്ണയിലേക്കുള്ള സ്വകാര്യ ബസ്സിന് അടിയിലേക്കാണ് പൂച്ചക്കുട്ടി…

അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്; രോഷാകുലരായ നാട്ടുകാർ ബസ് അടിച്ചു തകർത്തു

കണ്ണൂർ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. തൃച്ചംബരം യു പി സ്കൂളിലെ വിദ്യാർത്ഥിയായ ബിലാലിനാണ് (11) ബസ് അപകടത്തിൽ പരിക്കേറ്റത്. തളിപ്പറമ്പ് കപ്പാലത്ത് ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. പിന്നാലെ നാട്ടുകാർ ബസ്…

പൊതുവിഭാഗം റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി അപേക്ഷാ തിയ്യതി നീട്ടി

കോഴിക്കോട്പൊതുവിഭാഗം റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 1000 ച. അടിക്ക് മുകളിൽ വീട്/ ഒരു ഏക്കറിൽ കൂടുതൽ ഭൂമി/ സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിൽ ജോലി/ആദായനികുതി നൽകുന്നവർ/നാലുചക്രവാഹനം…

രണ്ടാം ഗഡു ഇതുവരെ നൽകിയില്ല; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും മുടങ്ങി. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഇതുവരെ കൊടുത്തില്ല. സർക്കാർ അനുവദിച്ച 30 കോടിയിൽ നിന്നാണ് ഒന്നാം ഗഡു നൽകിയത്. കൂടുതൽ തുക അനുവദിക്കുന്നതിൽ ധനവകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല. 40 കോടി…

കേരളത്തിൽ തുലാവർഷം ആരംഭിച്ചു, ഒപ്പം തേജ് ചുഴലിക്കാറ്റും; ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, അലേർട്ടുകൾ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കൂടിയായതോടെയാണ് മഴ ശക്തമാകുക. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായിസ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെയും കോമാറിൻ…

പെൺകുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായ ലൈംഗിക അതിക്രമങ്ങൾ; അതിഥി തൊഴിലാളികൾക്ക് ബോധവത്ക്കരണം നൽകാനൊരുങ്ങി തീരുമാനമെടുത്ത് പൊലീസ്

കൊച്ചി: പെൺകുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തിയ സാഹചര്യത്തില്‍ മുൻകരുതലുകളുമായി പൊലീസ് രംഗത്ത്. എറണാകുളം റൂറല്‍ പൊലീസിന്റെ അധീനതയിലുള്ള മേഖലകളിലാണ് കൂടപതൽ അതിക്രമമുണ്ടാവുന്നതെന്നാണ് കണ്ടെത്തൽ. ഇതിൻ്റെ ഭാ​ഗമായി പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്‍റെ ആദ്യ ശ്രമം. അടുത്തിടെ പെൺകുഞ്ഞുങ്ങള്‍ക്കെതിരെ…

ലഹരി കൈവശം വച്ചിട്ടുണ്ടെന്ന സംശയത്തിൽ പിടികൂടി;ചോദ്യം ചെയ്യലിൽ തെളിഞ്ഞത് ഭണ്ഡാരം കവർച്ച; പ്രതികളെ പിടികൂടി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്

വയനാട്: പൂതാടി മഹാക്ഷേത്രത്തിലെ ഭണ്ഡാരം കവർച്ച ചെയ്ത കേസിലെ പ്രതികളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി പൊലീസിന് കൈമാറി.മീനങ്ങാടി സ്വദേശികളായ സരുൺ, സനിൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങളും എക്സൈസ് കണ്ടെടുത്തു. മോഷണത്തിന് പ്രതികൾ…

പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന ആക്രമണം;പുറ്റാനിക്കാട് ജുമാ മസ്ജിദ് മതിൽ പൊളിച്ച് ഖബറുകൾ ചവിട്ടി നിരത്തി

പാലക്കാട്: മണ്ണാർക്കാട് പുറ്റാനിക്കാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ജുമാ മസ്ജിദിന്റെ ഖബർ സ്ഥാനിലെ ഖബറുകൾ ചവിട്ടി നിരത്തി.കബറുകൾക്കു മുകളിലൂടെ ആനകൾ ചവിട്ടിയതിനാൽ ഖബറുകൾ ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ജനവാസ കേന്ദ്രത്തോട് അടുത്ത് തന്നെയായിട്ടുണ്ടായിരുന്നു കാട്ടാനക്കൂട്ടം. പുറ്റാനിക്കാട് ജുമാ മസ്ജിദിന്റെ…

error: Content is protected !!