കോഴിക്കോട്: മോഷണക്കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതി കൊയിലാണ്ടി സബ് ജയിലില്‍നിന്ന് തടവുചാടി. താമരശ്ശേരി സ്വദേശി അനസാണ് ഞായറാഴ്ച രാവിലെ ജയില്‍ ചാടിയത്.പ്രഭാത കര്‍മങ്ങള്‍ നിർവഹിക്കുന്നതിനായി പുറത്തിറക്കിയ സമയത്ത് പുറകിലെ മതിലുവഴിയാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് പോലീസ് പറയുന്നത്. ബാലുശ്ശേരി പോലീസാണ് മോഷണക്കേസില്‍ ഇയാളെ പിടികൂടിയത്.പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ജനറേറ്ററിന്റെ കോപ്പര്‍ കമ്പികള്‍ മോഷ്ടിച്ച കേസിലാണ് അനസിനെ പോലീസ് അറസ്റ്റ് ചെയ്തത്.സമീപ പ്രദേശങ്ങളില്‍ പോലീസും ജയില്‍ അധികൃതരും ചേര്‍ന്ന് ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് സ്‌റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.