Month: September 2023

മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോൺ​ഗ്രസിൽ; രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ കൺവീനറായി നിയമനം

ന്യൂഡൽഹി: കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇനി രാജസ്ഥാനിലെ കോൺ​ഗ്രസിന്റെ നേതൃനിരയിലേക്ക്. കഴിഞ്ഞയാഴ്ച്ച കോൺ​ഗ്രസിൽ ചേർന്ന മീണയെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ കൺവീനറായി നിയമിച്ചു. ഈ വർഷം ഡിസംബറിലാണ് രാജസ്ഥാനിൽ…

ഒരൊറ്റ ഡാൻസിലൂടെ മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ ചന്ദന യാത്രയായി

തിരുവനന്തപുരം: അമ്മ രജിതയെ തനിച്ചാക്കി ദേവു ചന്ദനയുടെ ദുരിത ജീവിതത്തിന് വിരാമം. ഉത്സവ പറമ്പിലെ ഒരൊറ്റ ഡാൻസിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പന്ത്രണ്ടുകാരിയുടെ മൂന്നു വർഷത്തിലേറെ നീണ്ട ദുരിത ജീവിതത്തിനാണ് അന്ത്യമായത്. തലച്ചോറിലെ തീവ്ര വൈറസ് ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ…

​ഗൾഫിൽ നിന്നും അവധിക്കെത്തിയ യുവാവ് റോഡരികിൽ മരിച്ച നിലയിൽ

കോഴിക്കോട്: വടകര കൈനാട്ടിമേൽ പാലത്തിനു സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ അങ്ങാടി സിക്ലോൺ ഷെൽട്ടറിനു സമീപം ചെറാക്കൂട്ടീന്റവിട ഫാസിൽ (39) ആണ് മരിച്ചത്. കുറച്ചു ദിവസം മുൻപാണ് ഫാസിൽ ഗൾഫിൽ നിന്ന് വന്നത്. മൃതദേഹത്തിൽ രക്തപ്പാടുകളുണ്ട്. ഷർമിനയാണ്…

ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ.

പന്തളത്ത് മിനി വാനും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു,ഇരുപത്തഞ്ചിലധികം പേർക്ക് പരിക്ക്

പന്തളം: കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് അപകടം. എം.സി റോഡിൽ പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. മരിച്ചത് ആലുവ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിലെ…

നിപ ആശങ്ക; മൂന്ന് ജില്ലകൾക്കും ജാഗ്രതാ നിർദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥീരികരിച്ചതി​ന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം. കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകളിലാണ് ആരോഗ്യ വകുപ്പി​ന്റെ ജാഗ്രതാ നിർദേശംകോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങൾ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ്…

നിപ്പ വൈറസ് ബാധ; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു

നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നു .ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡ് മുഴുവൻ,കുറ്റ്യാടി ഗ്രാമപഞ്ചായത്ത്…

പിഎസ്‍സി ആസ്ഥാനത്ത് വ്യാജ നിയമന ഉത്തരവുമായി 3 പേർ; പിന്നിൽ വൻ സംഘമെന്ന് പോലീസ്

തിരുവനന്തപുരം: പിഎസ്‍സി ആസ്ഥാനത്ത് വ്യാജ നിയമന ഉത്തരവുമായി 3 പേർ. ഇതോടെ സംസ്ഥാനത്ത് വീണ്ടും നിയമന തട്ടിപ്പ് വ്യാപകമാകുന്നതായി വ്യക്തമായി. വ്യാജ ഉത്തരവ് കിട്ടയതിന് പിന്നാലെ സർട്ടിഫിക്കറ്റ് പരിശോധനക്കായി മൂന്ന് പേരാണ് പിഎസ്‍സി ആസ്ഥാനത്ത് എത്തിയത്. സർട്ടിഫിക്കറ്റ് പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് അസ്വാഭാവികത…

ആലുവ പീഡനക്കേസിലെ പ്രതി മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിറ്റിരുന്ന സംഘം അറസ്റ്റിൽ; പിടിയിലായത് ക്രിസ്റ്റൽ രാജിന്റെ സുഹൃത്തുക്കൾ

കൊച്ചി: ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജ് മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിറ്റിരുന്ന സംഘം അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർശിദാബാദ് സ്വദേശികളായ മുസ്തക്കിൻ മൊല്ല (31), ലാൽ മുഹമ്മദ് മണ്ഡൽ (36), നോയിഡ സ്വദേശി…

കടം വാങ്ങിയ 2500 രൂപയെ ചൊല്ലി സംഘർഷം; ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

തൃശ്ശൂർ: കടം വാങ്ങിയ രൂപയെ ചൊല്ലി ബാറിൽ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.തളിക്കുളം തമ്പാന്‍കടവ് പാപ്പാച്ചന്‍ ശിവാനന്ദന്‍ (50) ആണ് കൊല്ലപ്പെട്ടത്. നാട്ടിക മൂത്തകുന്നം ബീച്ച് കയനപ്പറമ്പില്‍ വ്യാസന്‍ (43) ആണ് അറസ്റ്റിലായത്. വ്യാസന്‍…

error: Content is protected !!