Month: February 2023

കെഎസ്ആർടിസി ഡിടിഒ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോ ഡി ടി ഒ നരിക്കുനി ചെങ്ങോട്ടുപോയിൽ സ്വദേശി യുസുഫ് മരണപ്പെട്ടു. മണക്കാട് വച്ച് ബസ്സിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പിആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

ലിപ്സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ചർമ്മ പ്രശ്നങ്ങൾ ഉറപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ലിപ്സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ചർമ്മ പ്രശ്നങ്ങൾ ഉറപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ ചുണ്ടിന്‍റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച്‌ ചുണ്ടിന് ആകൃതി വരുത്തുക. ഇതിനായി ആദ്യം ലൈനര്‍ ഉപയോഗിച്ച് ഔട്ട്ലൈന്‍ നല്‍കിയ…

വീടുവിട്ടിറങ്ങിയ യുവതിയെ പീഡിപ്പിച്ചത് അതിക്രൂരമായി; കൂട്ടബലാത്സം​ഗം ചെയ്തത് ഷെഡിൽ നിർത്തിയിട്ട ബസിലെത്തിച്ച്; ചേവായൂർ പീഡനക്കേസിൽ ഇന്ത്യേഷും പിടിയിൽ

കോഴിക്കോട്: ചേവായൂർ പീഡനക്കേസിൽ ഒളിവിൽപ്പോയ പ്രതി പിടിയിൽ. രണ്ടാം പ്രതിയായ ഇന്ത്യേഷ് കുമാറാണ് സേലത്തുനിന്ന് അറസ്റ്റിലായത്. മെഡിക്കൽ കോളജ് എസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സിറ്റിയിലെ സ്പെഷൽ ആക്ഷൻ ​ഗ്രൂപ്പും ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലായി…

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ഭർത്താവിനെതിരെ മരണമൊഴി

കോഴിക്കോട്: ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഷഫീദ (40) ആണ് മരിച്ചത്. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് ഷഫീദ മരിച്ചത്. ഭർത്താവിനെതിരെ ഇവർ മരണമൊഴി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റിലായ ഭർത്താവ് ജാഫർ റിമാൻഡിലാണ്.

യുവതിയെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം യുവതിയെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവളപ്പിൽ ഷംസീറിന്റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്ന (34) യെയാണ് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നതായി…

വീണ്ടും കാട്ടാന ആക്രമണം; പുല്ലുവെട്ടാൻ പോയ വൃദ്ധനെ ആന ചവിട്ടിക്കൊന്നു

അട്ടപ്പാടി: പാലക്കാട് വീണ്ടും കാട്ടാനയുടെ ആക്രമണം. അട്ടപ്പാടിയിൽ വൃദ്ധനെ ചവിട്ടിക്കൊന്നു. പുതൂർ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചൻ (60) ആണ് മരിച്ചത്.പുല്ലുവെട്ടാനായി വനാതിർത്തിയിൽ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികൾ എത്തിയാണ് ആനയെ ഓടിച്ചത്.

മദ്രസയിൽ കുഴഞ്ഞുവീണ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു

കണ്ണൂർ: ആറാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ (11) ആണ് മരിച്ചത്. ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ്.കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്. ആദിൽ…

സ്കൂൾ ബസ് കാത്തുനിന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

മലപ്പുറം: സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തി ഒളിവിൽ പോയ മധ്യവയസ്കൻ അറസ്റ്റിൽ. നിലമ്പൂർ പാലപറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണനെയാണ് നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് എറണാകുളം വടക്കൻ പറവൂരിൽ വെച്ച് പിടികൂടിയത്. ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.…

മുഹമ്മദ്‌ തുറാബ് തങ്ങൾ ബൈത്തുൽ ഇസ്സ : പ്രസിഡണ്ട്*

നരിക്കുനി : 1993-ൽ പാറന്നൂർ പി പി മുഹ് യിദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ശ്രമഫലമായി നരിക്കുനിയിൽ സ്ഥാപിതമായതും മത സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ സ്തുതിർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതുമായ ബൈത്തുൽ ഇസ്സ : സ്ഥാപനങ്ങളുടെ പുതിയ പ്രസിഡണ്ടായി എസ് വൈ എസ് സംസ്ഥാന…

വാഹന ഗതാഗതം ഇന്നും പൂർണമായി നിരോധിച്ചു

നരിക്കുനി മുതൽ കാഞ്ഞിരമുക്ക് വരെ റോഡ് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നരിക്കുനി ബസ് സ്റ്റാൻന്റിനു സമീപം മുതൽ കാഞ്ഞിരമുക്ക് ജംഗ്ഷൻ വരെ വാഹനഗതാഗതം ഇന്നും പൂർണമായി നിരോധിച്ചു

error: Content is protected !!