നരിക്കുനി : 1993-ൽ പാറന്നൂർ പി പി മുഹ് യിദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ശ്രമഫലമായി നരിക്കുനിയിൽ സ്ഥാപിതമായതും മത സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ സ്തുതിർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതുമായ ബൈത്തുൽ ഇസ്സ : സ്ഥാപനങ്ങളുടെ പുതിയ പ്രസിഡണ്ടായി എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ചുമതലയേറ്റു സ്ഥാപിത കാലം മുതൽ തന്റെ വഫാത്ത് വരെ പി പി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാരും പിന്നീട് കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുമായിരുന്നു ബൈത്തുൽ ഇസ്സ : യുടെ പ്രസിഡണ്ട് . എ പി മുഹമ്മദ് മുസ്‌ലിയാർ മരണപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് തുറാബ് തങ്ങളെ തെരെഞ്ഞെടുത്തത്ഹിഫ്ളുൽ ഖുർആൻ കോളേജ് (ബോയ്സ് & ഗേൾസ് ), സി എം വലിയുല്ലാഹി സ്മാരക ദർസ്, സയൻസ് അക്കാദമി,ദഅവ കോളേജ്, സ്മാർട്ട് അക്കാദമി (ബോയ്സ്&ഗേൾഡ് ), ആർട്സ് & സയൻസ് കോളേജ്, അറബി കോളേജ്, ഹയർസെക്കൻഡറി സ്കൂൾ , ഇംഗ്ലീഷ് മീഡിയം സ്കൂൾ , പി പി ടി ടി സി ഉൾപ്പെടെ യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സാന്ത്വന- ജീവകാരുണ്യ പ്രവർത്തനങ്ങളും ബൈത്തുൽ ഇസ്സ : യിൽ നടന്നു വരുന്നു ഇസ്സത്താബാദിൽ ചേർന്ന യോഗത്തിൽ സി മൊയ്തീൻ കുട്ടിഹാജി അധ്യക്ഷത വഹിച്ചു. സി എം യൂസുഫ് സഖാഫി ഉദ്ഘാടനം ചെയ്തു ടി എ മുഹമ്മദ് അഹ്സനി , എം അബ്ദുറഹിമാൻ ഹാജി, ഇ പി അബ്ദുല്ല മാസ്റ്റർ, പാലത്ത് അബ്ദുറഹിമാൻ ഹാജി, മുഹമ്മദലി കിനാലൂർ, കബീർ എളേറ്റിൽ , ബി സി ഇബ്രാഹിം സഖാഫി,സി അബ്ദുറഹിമാൻ , മജീദ് മാസ്റ്റർ കുട്ടമ്പൂർ , സി വി ഹുസ്സയിൻ മുസ്‌ലിയാർ,ടി കെ എ സിദ്ദീഖ് പി പി എം ബഷീർ, എ പി ഫള്ല് റഹ്മാൻ പ്രസംഗിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!