എരവന്നൂർ : പാഠ്യ-പാഠ്യേതര മേഖലകളിൽ വ്യത്യസ്ത പ്രവർത്തനങ്ങളുമായി വേറിട്ട് നിൽക്കുന്ന എരവന്നൂർ എ.എം.എൽ.പി സ്കൂളിന്റെ 89 ആം വാർഷികാഘോഷം വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു. പ്രദേശത്തെ 5 അംഗൻവാടികളിലെയും സ്കൂൾ – പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും വ്യത്യസ്തങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബുൾബുൾ യൂണിറ്റിന്റെ സമർപ്പണവും നടത്തി.വാർഡ് മെമ്പർ ഫാത്തിമ മുഹമ്മദിന്റെ അധ്യക്ഷതയിൽ ബഹു : എം.കെ രാഘവൻ MP ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ് , അധ്യാപക ജേതാക്കൾക്കുള്ള പുരസ്കാരവും MP നിർവഹിച്ചു.പൂർവ്വ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണം മടവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് നിർവഹിച്ചു.കായികമേള വിജയികൾക്ക് വാർഡ് മെമ്പർ ബാബു മൂത്തോനയും ബുൾബുൾ യൂണിറ്റ് സമർപ്പണം AEO സി.പി. അബ്ദുൽ ഖാദറും നിർവഹിച്ചു.മാപ്പിളപ്പാട്ട് രചയിതാവ് ഫസൽ കൊടുവള്ളി മുഖ്യാതിഥിയായി. ത്രേസ്യാമ്മ തോമസ്,എ.കെ അബ്ദുൽ ഖാദർ, ടി.കുഞ്ഞിമാഹിൻ ,വി .അബ്ദുൽ ഹമീദ്, ഇ.പി.അബ്ദുറഹ്മാൻ ഹാജി, കെ.പവിത്രൻ , യു.പി.അബ്ദുൽ അസീസ് മാസ്റ്റർ, പി.സുലൈമാൻ , കെ.ഷാജി മാസ്റ്റർ, സബിത , കെ.ഹസീന, അൽത്താഫ് ഹുസൈൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ പി.കെ.മുഹമ്മദ് അഷ്റഫ് സ്വാഗതവും ഹെഡ്മാസ്റ്റർ നാസിർ തെക്കേവളപ്പിൽ വിദ്യാലയറിപ്പോർട്ടവതരണവും ജമാലുദ്ദീൻ പോലൂർ നന്ദിയും പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!