കോഴിക്കോട്: ചേവായൂർ പീഡനക്കേസിൽ ഒളിവിൽപ്പോയ പ്രതി പിടിയിൽ. രണ്ടാം പ്രതിയായ ഇന്ത്യേഷ് കുമാറാണ് സേലത്തുനിന്ന് അറസ്റ്റിലായത്. മെഡിക്കൽ കോളജ് എസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സിറ്റിയിലെ സ്പെഷൽ ആക്ഷൻ ​ഗ്രൂപ്പും ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി.ഭിന്നശേഷിക്കാരിയായ യുവതിയെ നിർത്തിയിട്ട സ്വകാര്യബസിൽ കൂട്ടബലാത്സംഗം ചെയ്തതാണ് കേസ്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂർ സ്വദേശിയായ യുവതിയാണ് അതിക്രൂരമായി പീഡനത്തിനിരയായത്. ബൈക്കിലെത്തിയ പ്രതികൾ യുവതിയുമായി പരിചയം സ്ഥാപിച്ചു ബസ് ഷെഡിൽ എത്തിക്കുകയായിരുന്നു. ഷെഡ്ഡിൽ നിർത്തിയിട്ട ബസ്സിലെത്തിച്ച് യുവതിയെ ഇന്ത്യേഷും കൂട്ടാളിയും ബലാത്സംഗംചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം ഭക്ഷണം പാഴ്സൽ വാങ്ങി നൽകി യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോ സ്റ്റാൻ‍ഡിനടുത്ത് ഇറക്കിവിട്ടു. രാത്രി വീട്ടിൽ തിരിച്ചെത്തിയ യുവതിയോട് രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താംമൈൽ മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!