Category: Latest News

അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി; മകൻ അറ​സ്റ്റിൽ

കോട്ടയം: അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ അറ​സ്റ്റിൽ. കോട്ടയം പനച്ചിക്കാടാണ് സംഭവം. പനച്ചിക്കാട് സ്വദേശി സതി(80)യുടെ മരണത്തിൽ മകൻ ബിജു (52) ആണ് അറസ്റ്റിലായത്.നവംബർ 23ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് സതി മരിച്ചത്. അമ്മക്ക് വീഴ്ചയിൽ പരുക്കേറ്റുവെന്നായിരുന്നു ആശുപത്രിയിലെത്തിച്ച സമയത്ത് ബിജു…

മദ്യലഹരിയിൽ യുവതിയുടെ കാറിടിച്ച് ദമ്പതികൾക്ക് പരിക്ക്; ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പരാക്രമവുമായി യുവതി

കണ്ണൂര്‍: മദ്യലഹരിയിൽ യുവതി ഓടിച്ച കാറിടിച്ച് ദമ്പതിമാർക്ക് പരിക്ക്. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. കാറിടിച്ച്…

വിസ വാഗ്ദാനം നൽകി പണം തട്ടിയത് നൂറോളം പേരിൽ നിന്ന്; അമ്മു അറസ്റ്റിൽ

ആലപ്പുഴ: വിസ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ നടുവിലെ മഠത്തിൽ പറമ്പിൽ വിഷ്ണുവിൻ്റെ ഭാര്യ അമ്മു എന്നു വിളിക്കുന്ന ഹരിത (24) ആണ് അറ​സ്റ്റിലായത്. നൂറോളം പേരിൽ…

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭാര്യ മരിച്ച നിലയിൽ;

മലപ്പുറം: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്‌സിലാണ് സൗജത്തി​ന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകനായ ബഷീറിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സൗജത്തിന്റെ കാമുകൻ ബഷീറിനെ കോട്ടയ്ക്കലിൽ നിന്നാണ് വിഷം…

ദിവ്യയെയും മകളെയും കൊലപ്പെടുത്തി കടലിൽ തള്ളി, ഇരട്ടക്കൊലയിൽ മാഹിൻ കണ്ണും ഭാര്യയും അറസ്റ്റിൽ

തിരുവനന്തപുരം: ഊരൂട്ടമ്പലം ഇരട്ടക്കൊലക്കേസിൽ മാഹിൻകണ്ണി​ന്റെയും ഭാര്യ റുഖിയയുടേയും അറ​സ്റ്റ് രേഖപെടുത്തി. മുഖ്യപ്രതി മാഹിൻ കണ്ണിനെതിരെ കൊലപാതക്കുറ്റവും ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തി. നേരത്തെ ദിവ്യയേയും മകൾ ഗൗരിയേയും കൊലപ്പെടുത്തിയത് താനാണെന്ന് മാഹിൻ കണ്ണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.ബന്ധത്തിൽനിന്ന് പിൻമാറാൻ കൂട്ടാക്കാതിരുന്നതാണ് ദിവ്യയെയും…

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു ദാരുണ സംഭവം. പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല.

ബസിൽനിന്ന് വീണ് യാത്രക്കാരി മരിച്ച സംഭവത്തിൽ കേസെടുത്തു

നരിക്കുനി ബസിൽനിന്നു വീണ് യാത്രക്കാരി മരിച്ച സംഭവത്തിൽ കേസെടുത്തു: പരിശോധന കർശനമാക്കി.നരിക്കുനി :ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരി തെറിച്ചു വീണു മരിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. നരിക്കുനി – പൂനൂർ റൂട്ടിൽ…

പൂട്ടിയിടേണ്ടത് പെൺകുട്ടികളെയല്ല, അക്രമികളെയാണ്.!’ ഹോസ്റ്റലുകളിലെ രാത്രികാല നിയന്ത്രണത്തിനെതിരെ കോടതി

കോഴിക്കോട്: ഹോ​സ്റ്റലുകളിൽ പെൺകുട്ടികൾക്ക് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി കോടതി. അക്രമം ഭയന്നാണെങ്കിൽ പൂട്ടിയിടേണ്ടത് പെൺകുട്ടികളെയല്ല, അക്രമികളെയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഹോസ്റ്റലുകളിൽ രാത്രി 9.30 ശേഷമുള്ള…

ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിലി​ന്റെയും മാലിന്യത്തി​ന്റെയും സാന്നിധ്യം; ഡിപ്പോകളിൽ നിന്നും വെളിച്ചെണ്ണ തിരിച്ചുവിളിച്ച് സപ്ലൈകോ

കൊച്ചി: ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിലി​ന്റെയും മാലിന്യത്തി​ന്റെയും സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ. ഡിപ്പോകളിൽ നിന്നും വെളിച്ചെണ്ണ തിരിച്ചുവിളിക്കാൻ സപ്ലൈകോ നിർദ്ദേശം നൽകി.സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സി എഫ് ആർ ഡി…

ബസ്സിൽ നിന്ന് തെറിച്ച് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

നരിക്കുനി :ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. നെല്ലിയേരിത്താഴം കുമ്പിളിയൻ പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന ഉഷ (53) ആണ് മരണപ്പെട്ടത്.ഹരിത കർമ്മസേനയിൽ കണ്ണാടിക്കൽ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നആയുർവേദ തെറാപ്പിസ്റ്റുമാണ് .നെല്യേരിതാഴത്ത് വളവിൽ വെച്ചാണ് സംഭവം.താമരശ്ശേരിയിൽ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന…

error: Content is protected !!