നരിക്കുനി :ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. നെല്ലിയേരിത്താഴം കുമ്പിളിയൻ പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന ഉഷ (53) ആണ് മരണപ്പെട്ടത്.ഹരിത കർമ്മസേനയിൽ കണ്ണാടിക്കൽ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നആയുർവേദ തെറാപ്പിസ്റ്റുമാണ് .നെല്യേരിതാഴത്ത് വളവിൽ വെച്ചാണ് സംഭവം.താമരശ്ശേരിയിൽ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാർ ബസ്സിൽ നിന്ന് വീഴുകയായിരുന്നു.ബസ് ഡോർ അടയ്ക്കാതെ ആണ് യാത്ര ചെയ്തത് എന്നാണ് നാട്ടുകാരുടെ ആരോപണം.ഇവരുടെ മൂന്ന് പവൻ സ്വർണമാല ഇക്കൂട്ടത്തിൽ നഷ്ടപ്പെട്ടു.ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!